Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsമഴക്കെടുതി :...

മഴക്കെടുതി : 71 വീടുകള്‍ ഭാഗികമായി തകര്‍ന്നു

പത്തനംതിട്ട : കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ വ്യാപക നാശനഷ്ടം. റാന്നി താലൂക്കില്‍ ഒരു വീട് പൂര്‍ണമായി തകര്‍ന്നു. ആറ് താലൂക്കിലായി 71 വീടുകള്‍ ഭാഗികമായും തകര്‍ന്നു. റാന്നി 17, കോന്നി 16, മല്ലപ്പള്ളി 12, തിരുവല്ലയില്‍ 10, കോഴഞ്ചേരി, അടൂര്‍ താലൂക്കുകളിലായി എട്ടു വീതവും വീടുകളാണ് തകര്‍ന്നത്. കാറ്റില്‍ മരം വീണ് മല്ലപ്പള്ളി താലൂക്കില്‍ കോട്ടാങ്ങല്‍ സ്വദേശി ബേബി ജോസഫ് (62) മരണമടഞ്ഞിരുന്നു.

തിരുവല്ല താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. കുറ്റപ്പുഴ വില്ലേജില്‍ 35-ാം നമ്പര്‍ അങ്കണവാടിയിലും കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പിഎസിലുമാണ് ക്യാമ്പുകള്‍. ഏഴ് കുടുംബങ്ങളിലായി ഏഴ് പുരുഷന്‍മാരും 11 സ്ത്രീകളും ഒമ്പത് കുട്ടികളും ഉള്‍പ്പെടെ 27 പേര്‍ ക്യാമ്പിലുണ്ട്.

കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ 473 കര്‍ഷകര്‍ക്ക് 25.82 ഹെക്ടര്‍ സ്ഥലത്ത് 99.17 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. റബര്‍,വാഴ, അടയ്ക്ക, കുരുമുളക് എന്നിവയെയാണ് കൂടുതലായി ബാധിച്ചത്. കെഎസ്ഇബിക്ക് 41.46 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഇരുപാർട്ടികളുടെയും രാഷ്ട്രീയ സമീപനം:  രാജീവ് ചന്ദ്രശേഖർ എംഎൽഎ

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കോണ്‍ഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും രാഷ്ട്രീയ സമീപനമാണെന്ന്  രാജീവ് ചന്ദ്രശേഖർ എംഎൽഎ പറഞ്ഞു. കേരള നിയമസഭയിലെ തന്‍റെ ആദ്യ സമ്മേളനാനുഭവങ്ങള്‍ പങ്കുവെച്ച്‌ സാമൂഹ മാധ്യമത്തില്‍ നടത്തിയ കുറിപ്പിലാണ് അദ്ദേഹം...

പന്തളത്ത് പോലീസിനെ ആക്രമിച്ചകേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ

പന്തളം: വിജയപുരത്ത് ഓണാഘോഷ പരിപാടികൾക്കിടെ മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും ഓണാഘോഷ പരിപാടികൾ കാണാൻ എത്തിയവരെ ആക്രമിക്കുകയും പിന്തിരിപ്പിക്കാൻ ശ്രമിച്ച പന്തളം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ ഇടിവള കൊണ്ട് ആക്രമിക്കുകയും ചെയ്ത കേസിൽ മൂന്നു...
- Advertisment -

Most Popular

- Advertisement -