Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഎന്‍സിപി സ്ഥാനാര്‍ത്ഥികളെ...

എന്‍സിപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു : എലത്തൂരില്‍ എ കെ ശശീന്ദ്രൻ തന്നെ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.  എലത്തൂരില്‍ എ കെ ശശീന്ദ്രനെ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഒമ്പതാം തവണയാണ് ശശീന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. കുട്ടനാട് മണ്ഡലത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് തോമസ് കെ തോമസ് വീണ്ടും മത്സരിക്കും.

കോട്ടയ്ക്കല്‍ മണ്ഡലത്തിലായിരുന്നു നേരത്തെ എന്‍സിപി മത്സരിച്ചിരുന്നത്.
എന്നാല്‍ ഇത്തവണ മലപ്പുറം മണ്ഡലത്തിലാണ് മത്സരിക്കുന്നത്. കെ ടി മുജീബാണ് മലപ്പുറത്തെ എന്‍സിപി സ്ഥാനാര്‍ത്ഥി. മുന്‍മന്ത്രി കെ ടി ജലീലിന്റെ ബന്ധുവാണ് മുജീബ്. എലത്തൂരില്‍ നാലാം വട്ടവും എ കെ ശശീന്ദ്രന്‍ മത്സരിക്കുന്നതിനെതിരെ എന്‍സിപി കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. പുതിയൊരാള്‍ക്ക് അവസരം നല്‍കണമെന്നായിരുന്നു ആവശ്യം. എൻസിപി ജില്ലാ പ്രസിഡന്‍റ് മുക്കം മുഹമ്മദിനെ സ്ഥാനാര്‍ത്ഥി ആക്കണമെന്നായിരുന്നു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത്.

1980 ലാണ് എകെ ശശീന്ദ്രന്‍ തെരഞ്ഞെടുപ്പ് മത്സരത്തിന് തുടക്കം കുറിക്കുന്നത്. ഏഴ് തെരഞ്ഞെടുപ്പിൽ വിജയിച്ചു. പത്തുവർഷത്തോളം മന്ത്രിസ്ഥാനത്ത് ഇരുന്നു. 1980-ൽ കണ്ണൂർ ജില്ലയിലെ പെരിങ്ങളത്തു നിന്നാണ് ശശീന്ദ്രൻ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കുന്നത്. കോൺഗ്രസ് ടിക്കറ്റിൽ. പിന്നീട് കോൺഗ്രസ് എസിലും അതിനുശേഷം എൻസിപിയിലും എത്തുക ആയിരുന്നു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അപ്പര്‍ കുട്ടനാട്ടിലെ റോഡുകൾ വെള്ളത്തിൽ മുങ്ങി:  വെള്ളപ്പൊക്ക ഭീതി വിട്ടുമാറാതെ പ്രദേശവാസികൾ: വൈകിട്ടോടു കൂടി മഴയ്ക്ക് നേരിയ ശമനം

തിരുവല്ല: കനത്ത മഴയും കിഴക്കൻ വെള്ളത്തിൻ്റെ വരവും വർദ്ധിച്ചതോടെ അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു. കുട്ടനാട്ടിലെ പ്രധാന പാതകൾ ഉൾപ്പെടെ ഇടറോഡുകൾ വെള്ളത്തിൽ മുങ്ങി. പമ്പ, മണിമല, അച്ചൻകോവിലാറുകൾ കര കവിഞ്ഞതോടെ നിരവധി...

തുമ്പമണ്‍ താഴം- മണ്ണാകടവ് പാലം ഉദ്ഘാടനം ഇന്ന്

പത്തനംതിട്ട : തുമ്പമണ്‍ താഴം- മണ്ണാകടവ് പാലം ഇന്ന് വൈകിട്ട് അഞ്ചിന് മണ്ണാകടവ് ജംഗ്ഷനില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. നിയമസഭ...
- Advertisment -

Most Popular

- Advertisement -