Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsതെരഞ്ഞെടുപ്പ് റാലിക്കിടെ...

തെരഞ്ഞെടുപ്പ് റാലിക്കിടെ ഡൊണാൾഡ് ട്രംപിന് വെടിയേറ്റു

വാഷിംഗ്‌ടൺ : പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വെടിയേറ്റു. വേദിയിൽ സംസാരിക്കുന്നതിനിടെയാണ് അക്രമി ട്രംപിന് നേരേ വെടിയുതിർത്തത്. ട്രംപിന്റെ വലത്തെ ചെവിയിലാണ് വെടിയേറ്റത്. നിലത്ത് നിന്ന് ചോരയൊലിക്കുന്ന മുഖവുമായാണ് ട്രംപ് എഴുന്നേറ്റത് .സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ട്രംപിന് സംരക്ഷണ വലയം തീർത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ട്രംപിനു നേരെ വെടിയുതിർത്ത അക്രമിയെ സുരക്ഷാസേന വെടിവച്ചുകൊന്നു.

ട്രംപ് സുരക്ഷിതനായിരിക്കുന്നുവെന്നും ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടതായും ബ്ലൂം ബെർഗ് റിപ്പോർട്ട് ചെയ്തു.അതേസമയം ,മരിച്ച ആക്രമി ആരാണെന്ന് ഏറക്കുറെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് യുഎസ് അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെടിവയ്പുണ്ടായ സ്ഥലത്തുനിന്ന് അക്രമിയുടേതെന്ന് കരുതുന്ന എആർ–15 സെമി ഓട്ടമാറ്റിക് റൈഫിൾ കണ്ടെടുത്തതായും റിപോർട്ടുണ്ട്.ആക്രമണത്തെ ലോക നേതാക്കൾ അപലപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇരവിപേരൂരിനെ  മനുഷ്യസാഗരമാക്കി പി.ആർ.ഡി.എസ് ഭക്തിഘോഷയാത്ര

തിരുവല്ല: ആദിയർ ജനതയുടെ ദേശീയ ഉത്സവമായ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 148-മത് ജന്മദിന മഹോത്സവത്തോടനുബന്ധിച്ച് പി.ആർ.ഡി.എസ് നടത്തിയ ഭക്തിഘോഷയാത്ര മനുഷ്യസാഗരമായി. ശുഭ്രവസ്ത്രധാരികളായ പതിനായിരക്കണക്കിന് വിശ്വാസികൾ ഭക്തിഘോഷയാത്രയിൽ അണിനിരന്നു. നിശ്ചലദൃശ്യങ്ങളും, ചെണ്ടമേളം, തവിൽമേളം, പമ്പമേളം, ബാന്റ്മേളം,...

റെയിൽവേ യാത്രക്കാരനെ അക്രമിച്ച് മൊബൈൽ ഫോൺ  കവർന്ന സംഘം അറസ്റ്റിൽ

കൊച്ചി: റെയിൽവേ യാത്രക്കാരനെ അക്രമിച്ച് മൊബൈൽ ഫോൺ കവർന്ന മൂവർ സംഘം  അറസ്റ്റിൽ. ബംഗാൾ സ്വദേശികളായ മുഹമ്മദ് കാസിം, മുന്നാ മുസ്താക്ക്, അഖിൽ ലെക്കിം എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം എറണാകുളം നോർത്ത് ...
- Advertisment -

Most Popular

- Advertisement -