Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ...

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ആറാട്ട് :  ഉച്ചയ്ക്ക് രണ്ടു മുതൽ ഗതാഗത നിയന്ത്രണം 

കോട്ടയം :  ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട് ഇന്ന് (27) ഉച്ചക്ക് 2 മുതല്‍ ഏറ്റുമാനൂരിലും പരിസര പ്രദേശത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആറാട്ട് ക്ഷേത്രത്തില്‍നിന്നും പുറപ്പെട്ട് പൂവത്തുംമൂട് ആറാട്ടുകടവിലെത്തി തിരികെ ക്ഷേത്രത്തിൽ പ്രവേശിക്കും വരെ ഏറ്റുമാനൂർ- മണർകാട് ബൈപാസ് റോഡിൽ ഏറ്റുമാനൂർ മുതൽ പൂവത്തുംമൂട് വരെ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതവും, റോഡിന്റെ വശങ്ങളില്‍ പാര്‍ക്കിങ്ങും നിരോധിച്ചു.  

ഏറ്റുമാനൂർ, പട്ടിത്താനം ഭാഗങ്ങളില്‍നിന്നും മണർകാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എംസി റോഡ് കോട്ടയം ടൗൺ വഴി പോകേണ്ടതാണ്. മണർകാട് ഭാഗത്തുനിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരുവഞ്ചൂർ കുരിശുപളളി കവലയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മോസ്കോ കവല വഴി പോകണം.

മണർകാട് ഭാഗത്തുനിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരുവഞ്ചൂർ പെട്രോള്‍ പമ്പ് ഭാഗത്ത് നിന്നും വലത്തേക്ക് തിരിഞ്ഞ് അയർക്കുന്നം വഴി പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റേഷൻ കടകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും : തിങ്കളാഴ്ച തുറക്കില്ല

തിരുവനന്തപരം : സംസ്ഥാനത്ത് ഇന്ന്  റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. ഓണത്തോട് അനുബന്ധിച്ചാണ് അവധി ദിനത്തിലും റേഷൻ കട തുറക്കുന്നത്. തിങ്കളാഴ്ച റേഷൻ കട തുറക്കില്ല. ഓഗസ്റ്റിലെ റേഷൻ വിതരണം ഇന്ന്  അവസാനിക്കും....

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍ ,ആശമാരുടെ വേതനം കൂട്ടി, വയോജന വകുപ്പ് രൂപീകരിക്കും

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര ജൂൺ 15 മുതൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ .വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും. ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ചതായും അങ്കണവാടി...
- Advertisment -

Most Popular

- Advertisement -