Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsസൗജന്യ ബസ്...

സൗജന്യ ബസ് യാത്രയുടെ തിരുവല്ല നിയോജക മണ്ഡലതല ഉദ്ഘാടനം

തിരുവല്ല: യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ സ്ത്രീകൾക്കു വേണ്ടിയുള്ള സൗജന്യ ബസ് യാത്രയുടെ തിരുവല്ല നിയോജക മണ്ഡലതല ഉദ്ഘാടനം തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റേഷനിൽ അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ നിർവ്വഹിച്ചു . മുനിസിപ്പൽ ചെയർപേഴ്‌സൺ എസ്. ലേഖ അധ്യക്ഷത വഹിച്ചു.

ആദ്യ സൗജന്യ ബസ് സർവീസ് തിരുവല്ലയിൽ നിന്ന് പായിപ്പാട് വഴി മല്ലപ്പള്ളിയിലേക്ക് നടത്തിയപ്പോൾ ജനപ്രതിനിധികൾ അടക്കം നിരവധി സ്ത്രീകൾ ബസിൽ യാത്ര ചെയ്തു.

ജില്ല പഞ്ചായത്ത് അംഗം സാം ഈപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശോശാമ്മ തോമസ്, വിവിധ കക്ഷി നേതാക്കളായ ലാലു തോമസ്, വർഗീസ് ജോൺ, അഡ്വ.റെജി തോമസ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്, അഡ്വ.ബിനു വി. ഈപ്പൻ, എബ്രഹാം കുന്നുകണ്ടം, ആർ ജയകുമാർ, ഷിബു പുതുക്കേരിൽ, ലാൽ നന്ദാവനം, രാജേഷ് ചാത്തങ്കേരി, ജോൺസൺ കുര്യൻ, മധുസുദനൻ നായർ, പി.എം.അനീർ,പഞ്ചായത്ത്‌ പ്രസിഡന്റുമാരായ കെ.ജി.സാബു, ഹരിദാസി ശശി, ജ്ഞാനമണി മോഹനൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എ.ഡി.ജോൺ, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ മോളിക്കുട്ടി സിബി, സിന്ധു സുബാഷ്, അജിത വിൽക്കി, കടപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിബിൻ പുളിമ്പള്ളിൽ, പഞ്ചായത്ത് അംഗങ്ങളായ ഏലിയാമ്മ തോമസ്, സന്ധ്യ എസ്, ലീന ജോസ്, തോമസ് മാത്യു, ഗ്രേസി മാത്യു, സജി ചാക്കോ, ജീന ചെറിയാൻ, അനിത പി.മാത്യു, സോഫി. ജോജോ, ശോശാമ്മ ജോർജ്, റ്റിബി സൂസൻ മാത്യു, റെയ്ച്ചൽ വി മാത്യു, എലിസബത്ത് മാത്യു, ആശാ ദേവസ്യ, ചെറിയാൻ മണ്ണഞ്ചേരി, മണിരാജ് പുന്നിലം, കെ.ബി.രാമചന്ദ്രൻ, അനു ഊത്തുകുഴി, ശിവദാസ് പണിക്കർ, ജോജി നെടുമ്പ്രം എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടത്തോട് പാലത്തിന് സമീപം  പൈപ്പ് പൊട്ടി കുടിവെളളം പാഴാകുന്നു

തിരുവല്ല : പുഷ്പഗിരി - തുകലശ്ശേരി റോഡിലെ കോട്ടത്തോട് പാലത്തിന് സമീപം  പൈപ്പ് പൊട്ടി  കുടിവെളളം പാഴാകുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച  രാത്രി മുതലാണ് പൈപ്പ്  പൊട്ടിയൊഴുകാൻ തുടങ്ങിയതെന്ന്  പ്രദേശവാസികൾ പറഞ്ഞു. തിങ്കളാഴ്ച വാട്ടർ...

വഞ്ചിയൂരിൽ സ്ത്രീക്ക് നേരെയുണ്ടായ വെടിവെപ്പ് : വ്യക്തിവൈരാഗ്യമാണെന്ന നിഗമനത്തിൽ പൊലീസ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് വഞ്ചൂരിയൂരിൽ എയര്‍ഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിന് പിന്നിൽ വെടിയേറ്റ ഷിനിയോടോ, കുടുംബത്തോടോ ഉള്ള വ്യക്തിവൈരാഗ്യമാണെന്ന നിഗമനത്തിൽ പൊലീസ്. ആക്രമിച്ച സ്ത്രീ വഞ്ചിയൂരുളള വീടും പരിസരവും മനസിലാക്കാൻ മുമ്പ് എത്തിയിരുന്നതായും പൊലീസ്...
- Advertisment -

Most Popular

- Advertisement -