Saturday, June 21, 2025
No menu items!

subscribe-youtube-channel

HomeNewsആനത്താവളത്തിൽ കുങ്കി...

ആനത്താവളത്തിൽ കുങ്കി ആന കോടനാട് നീലകണ്ഠൻ ചരിഞ്ഞു.

പത്തനംതിട്ട : കോന്നി ആനത്താവളത്തിൽ കുങ്കി ആന കോടനാട് നീലകണ്ഠൻ ചരിഞ്ഞു. ചൊവ്വ ഉച്ച കഴിഞ്ഞ് ആണ് ആന കുഴഞ്ഞു വീഴുന്നതും തുടർന്ന് ചരിഞ്ഞതും. 28 വയസായിരുന്നു. കഴിഞ്ഞ 2 ആഴ്ചയായി എരണ്ട കെട്ടിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഈ മാസം 15 നാണ് രോഗം സ്ഥിരീകരിച്ചത്.

വനം വകുപ്പ് അസി. വെറ്ററിനറി സർജൻ ഡോ. ശ്യാം ചന്ദ്രന്റെ നേതൃത്വത്തിൽ ചികിത്സ നടത്തിവരികയായിരുന്നു. ഇന്ന് മരുന്ന് നൽകുന്നതിനിടെയാണ് കുഴഞ്ഞു വീണത്. മലയാറ്റൂർ ഡിവിഷനിൽ നിന്നാണ് കുങ്കി ആനയെ വനം വകുപ്പിന് ലഭിച്ചത്. തലയെടുപ്പുള്ള ലക്ഷണമൊത്ത കരിവീരൻ എന്നാണ് കോടനാട് നീലകണ്ഠൻ അറിയപ്പെട്ടിരുന്നത്.

2021 ൽ ആണ് കുങ്കി ആനയെ കോന്നി ആനക്കൂട്ടിൽ എത്തിച്ചത്.
ആദ്യമായി കുങ്കി പരിശീലനം ലഭിച്ച കേരളത്തിലെ 3 ആനകളിൽ ഒന്നാണ് നീലകണ്ഠൻ. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇട്ടിയപ്പാറ ടൗണിലെ ട്രാഫിക്ക് പരിഷ്കരണം താൽക്കാലികമായി നിർത്തി

റാന്നി : ഇട്ടിയപ്പാറ ടൗണിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉണ്ടായിരുന്ന ഗതാഗത പരിഷ്കാരം താൽക്കാലികമായി നിർത്തി. ഇന്ന് (വ്യാഴം) മുതൽ പഴയപടി തുടരുമെന്ന് പോലീസ് അറിയച്ചു.  മാമുക്ക് ഭാഗത്തു നിന്നും എത്തുന്ന ചെറിയ വാഹനങ്ങൾക്ക് ഇട്ടിയപ്പാറ...

ആശാവർക്കർമാരുടെ സമരം : കുടിശ്ശികയൊന്നും നൽകാനില്ലെന്നു കേന്ദ്രം

ന്യൂഡൽഹി : ആശാവർക്കർമാരുടെ ശമ്പളത്തിന്റെ കേന്ദ്ര വിഹിതം കിട്ടിയിട്ടില്ലെന്ന കേരളത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എല്ലാ കുടിശ്ശികയും നൽകിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ജെപി നദ്ദ.  സന്തോഷ് കുമാർ എംപിയുടെ ചോദ്യത്തിനാണു രാജ്യസഭയിൽ മന്ത്രി മറുപടി നൽകിയത്....
- Advertisment -

Most Popular

- Advertisement -