Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamജോര്‍ജ് കുര്യന്‍...

ജോര്‍ജ് കുര്യന്‍ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന.

കോട്ടയം: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. കാഞ്ഞിരപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ഥിയാകാനാണ് തീരുമാനം. മണ്ഡലത്തില്‍ കേന്ദ്രീകരിക്കാന്‍ ദേശീയ നേതൃത്വം ജോര്‍ജ് കുര്യന് നിര്‍ദേശം നല്‍കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ ബിജെപിക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞിരുന്നു.

ഇത്തവണ അതിനെക്കാള്‍ മികച്ച സാഹചര്യമാണെന്ന് ബിജെപി കണക്കുകൂട്ടുന്നത്. ജോര്‍ജ് കുര്യന്‍ സ്ഥാനാര്‍ഥിയായി എത്തുന്നതോടെ ക്രിസ്ത്യന്‍ വോട്ടുകളില്‍ ഗണ്യമായ മുന്നേറ്റമുണ്ടാക്കാനാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാനുള്ള പാര്‍ട്ടിയുടെ നീക്കം. കോട്ടയം കാണക്കാരി സ്വദേശിയാണ് ജോര്‍ജ് കുര്യന്‍. കഴിഞ്ഞ കുറെ നാളുകളായി  കാഞ്ഞിരപ്പള്ളി കേന്ദ്രകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ജോർജ് കുര്യൻ. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രപ്പോലിത്തയുടെ  കബറടക്കം ഒരുക്കങ്ങള്‍ വിലയിരുത്തി

തിരുവല്ല: തിരുവല്ലാ പൗരസമിതിയുടെ നേതൃത്വത്തില്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍  മെത്രപ്പോലിത്തയുടെ കബറടക്കത്തിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി. സാമൂഹിക രാഷ്ട്രീയ സാമൂദായിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്‍റെ റസിഡന്‍റ് ബിഷപ്പായിട്ടുള്ള ജോഷുവാ മാര്‍...

ശബരിമല സ്വർണാപഹരണ കേസ് അന്വേഷണം പുതിയ ഘട്ടത്തിലേക്ക്

പത്തനംതിട്ട : ശബരിമല സ്വർണാപഹരണ കേസിൽ അന്വേഷണം പുതിയ ഘട്ടത്തിലേക്ക്. ഹൈക്കോടതി നിർദേശപ്രകാരം ശബരിമല ശ്രീകോവിലിലെ        സ്വർണപാളികളുടെ ശാസ്ത്രീയ പരിശോധന ഈ മാസം 17 ന് നടക്കും. അന്ന്...
- Advertisment -

Most Popular

- Advertisement -