ചെന്നൈ :ശിവകാശിയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. പത്തിലേറെപ്പേർക്കു ഗുരുതരമായി പരുക്കേറ്റു.വിരുദനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലാണ് സംഭവം.അഞ്ച് സ്ത്രീകളും മൂന്നു പുരുഷൻമാരുമാണ് മരിച്ചത്.മരിച്ചവർ പടക്കനിർമാണ ശാലയിലെ തൊഴിലാളികളാണ്.പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.