Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsKochiദൃശ്യം 3:...

ദൃശ്യം 3: ട്രെയിലറിന് പിന്നാലെ ബുക്കിങ്ങ് തുടങ്ങി

കൊച്ചി: മോഹൻലാല്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ദൃശ്യം 3യുടെ ട്രെയിലറിന് പിന്നാലെ ബുക്കിങ്ങ് തുടങ്ങി. ആകാംക്ഷയും ത്രില്ലിങ്ങും കൗതുകവും പിടിച്ചിരുത്തുന്നതുമായ ഡയലോഗുകളായ മുഖരിതമായ ട്രെയിലർ, മൂന്നാം വരവ് വെറുതെ ആകില്ലെന്ന സൂചനകളാണ് നല്‍കിയിരിക്കുന്നത്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മോഹൻലാലിന്റെ ജന്മദിനമായ മെയ് 21ന് തിയറ്ററുകളില്‍ എത്തും. കളക്ഷൻ റെക്കോര്‍ഡുകള്‍ പലതും ചിത്രം തകര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രം ദൃശ്യം ആയിരുന്നു.

മലയാള സിനിമയില്‍ റിലീസിനായി ഏവരും ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം 3. ആദ്യഭാഗവും രണ്ടാം ഭാഗവും നല്‍കിയ വിജയവും പ്രതീക്ഷയുമെല്ലാമാണ്  മൂന്നാം ഭാഗത്തിലും. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയില്‍ ഉണ്ടാകും. ആശീർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരസ്യപ്രചാരണം ഇന്ന് വൈകിട്ട് 6 ന് അവസാനിക്കും

തിരുവനന്തപുരം:ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്റെ സമയപരിധി ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും.മാതൃകാപെരുമാറ്റച്ചട്ടം എല്ലാവരും കർശനമായി പാലിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. അവസാന 48 മണിക്കൂറിൽ നിയമവിരുദ്ധമായി ആളുകൾ കൂട്ടം ചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ...

Kerala Lotteries Results : 27-11-2025 Karunya Plus KN-599

1st Prize ₹1,00,00,000/- PH 465954 (MOOVATTUPUZHA) Consolation Prize ₹5,000/- PA 465954 PB 465954 PC 465954 PD 465954 PE 465954 PF 465954 PG 465954 PJ 465954 PK 465954...
- Advertisment -

Most Popular

- Advertisement -