Monday, April 21, 2025
No menu items!

subscribe-youtube-channel

HomeNewsകേരളാ കോൺഗ്രസ്...

കേരളാ കോൺഗ്രസ് (എം) ഐക്യദാർഢ്യ ധർണ്ണയും സമ്മേളനവും

തിരുവല്ല :  കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി യുടെ നേതൃത്വത്തിൽ പാർട്ടിയുടെ എം.എൽ.എമാരുടേയും സംസ്ഥാന ഭാരവാഹികളുടെയും നേതൃത്വത്തിൽ 1972 ലെ വനം – വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 27 ന്  ഡൽഹിയിൽ നടക്കുന്ന  ധർണ്ണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനവും ധർണ്ണയും നടത്തി.

പ്രസിഡൻ്റ് സാം കുളപളളിയുടെ അധ്യക്ഷതയിൽ ഉന്നതാധികാര സമിതിയംഗം ചെറിയാൻ  പോളച്ചിറയ്ക്കൽ ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡൻ്റ് സോമൻ താമരച്ചാലിൽ, ട്രഷറർ രാജീവ് വഞ്ചിപ്പാലം, നഗരസഭ  പ്രതിപക്ഷ നേതാവ് പ്രദീപ് മാമൻ, സംസ്ഥാന സമിതി അംഗങ്ങളായ ജോയ്  ആറ്റുമാലിൽ, ബോസ് തെക്കേടം, നിയോജക മണ്ഡലം സെക്രട്ടറിന്മാരായ ബിനിൽ തേക്കുംപറമ്പിൽ, ബിജു നൈനാൻ, കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ് ജോജി പി. തോമസ്, ജനറൽ സെക്രട്ടറി ദീപക് മാമ്മൻ മത്തായി, ജില്ലാ ട്രഷറാർ തോമസ് കോശി, നിയോജക മണ്ഡലം പ്രസിഡന്റ് നെബു തങ്ങളത്തിൽ, വനിതാ കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡൻ്റ് സൂസമ്മ ബേബി, കൗൺസിലർ തോമസ് വഞ്ചിപ്പാലം എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സനതും സമ്പത്ത് കുമാറും ബദരിനാഥിൽ നിന്നും ശബരിമലയിലേക്ക്  യാത്ര തിരിച്ചു

ബദരിനാഥ്: കാസർകോട് സ്വദേശികളായ സനത്കുമാറും സമ്പത്ത് കുമാറും ബദരിനാഥിൽ നിന്നും ശബരിമലയിലേക്ക് ഇന്ന് രാവിലെ യാത്ര തിരിച്ചു. ഏഴ് മാസം ഭാരതത്തിലെ വിവിധ തീർത്ഥ സ്ഥാനങ്ങളിൽ ദർശനം നടത്തിയ ശേഷം ഈ യുവാക്കൾ...

എസ്റ്റേറ്റിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾക്ക് പെരുംതേനീച്ചയുടെ കുത്തേറ്റ് പരുക്ക്

കൊടുമൺ : ചന്ദനപ്പള്ളി എസ്റ്റേറ്റിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾക്ക് പെരുംതേനീച്ചയുടെ കുത്തേറ്റ് പരുക്ക്. ഇന്ന് രാവിലെ 6 പേർക്കാണ് തേനീച്ച കൂട്ടത്തിൻ്റെ കുത്തേറ്റത്. തൊഴിലാളികളായ പ്രസാദ് (57),മോഹനൻ (40), ഉബൈദ(52), അജിത (49), ആശ...
- Advertisment -

Most Popular

- Advertisement -