Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഅച്ചൻകോവിലാറ്റിൽ കുളിക്കുന്നതിനിടെ...

അച്ചൻകോവിലാറ്റിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

പത്തനംതിട്ട : ഓമല്ലൂർ ചീക്കനാൽ കടവിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം .ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ ഇലവുന്തിട്ട സ്വദേശി ശ്രീശരൺ, ചീക്കനാൽ സ്വദേശി ഏബല്‍ എന്നിവരാണ് മരിച്ചത് .ഇന്ന് ഉച്ചക്ക് ശേഷം 2.45 ഓടെയാണ് അപകടം നടന്നത് .

സമീപത്തെ ടർഫിൽ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്നതിനെത്തിയതാണ് കുട്ടികൾ.കളി കഴിഞ്ഞശേഷം കുളിക്കുന്നതിനായി അച്ചൻകോവിലാറ്റിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന വിദ്യാർഥികളും നാട്ടുകാരും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.പിന്നീട് പത്തനംതിട്ട ഫയർഫോഴ്സിന്റെ സ്കൂബാ സംഘങ്ങളുടെ തിരച്ചിലിൽ 3.30 ഓടെ കുട്ടികൾ ഒഴുക്കിൽ പെട്ട സ്ഥലത്തിന് സമീപത്ത് നിന്നു തന്നെ മൃതദേഹങ്ങൾ കണ്ടെത്തി. തുടർന്ന് ഇരുവരുടെയും മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരം നഗരത്തിലെ നവരാത്രി മഹോത്സവത്തിൽ  എത്തുന്ന ഭക്തർക്ക്  യാത്രാ ക്രമീകരണങ്ങൾ ഒരുക്കി കെഎസ്ആർടിസി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ നവരാത്രി മഹോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്ന ഭക്തർക്ക് വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കി കെഎസ്ആർടിസി. ശ്രീപത്മനാഭസ്വാമി ക്ഷേത്രവും പൂജപ്പുര ക്ഷേത്രവും കേന്ദ്രങ്ങളാക്കിയാണ് ഈ ആഘോഷങ്ങൾ തിരുവനന്തപുരത്തത്ത് നടന്നു വരുന്നത്. രാജഭരണകാലം മുതൽക്കുതന്നെ...

ആക്രമിച്ചവര്‍ കൊലപ്പെടുത്താനാണ് ശ്രമിച്ചത് –  ഷാജന്‍ സ്‌കറിയ

തിരുവനന്തപുരം: തന്നെ ആക്രമിച്ചവര്‍ കൊലപ്പെടുത്താനാണ് ശ്രമിച്ചതെന്ന് മറുനാടന്‍ മലയാളി ഉടമയും ചീഫ് എഡിറ്ററുമായ ഷാജന്‍ സ്‌കറിയ. ആക്രമണത്തിന് നേതൃത്വം നല്‍കിയത് മാത്യൂസ് കൊല്ലപ്പള്ളി എന്ന സിപിഎം പ്രവര്‍ത്തകനാണെന്നും അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞുവെന്നും ഷാജന്‍...
- Advertisment -

Most Popular

- Advertisement -