Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsന്യൂനമര്‍ദ്ദം :...

ന്യൂനമര്‍ദ്ദം : മൂന്ന് ദിവസം വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിലെ  വേനല്‍ചൂടിന് ആശ്വാസമായി നാളെ മഴയെത്തും.  അടുത്ത മൂന്ന് ദിവസം വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ സാധ്യതയെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി ചക്രവാതച്ചുഴി രൂപപ്പെട്ടു. സെപ്റ്റംബര്‍ 11 ഓടെ മധ്യപടിഞ്ഞാറന്‍ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന വടക്കന്‍ ആന്ധ്രാപ്രദേശ് തെക്കന്‍ ഒഡിഷ തീരപ്രദേശത്തുമായി ന്യൂന മര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആ​ല​പ്പു​ഴ മാ​ക്കേ​ക്ക​ട​വ് – നേ​രേ​ക​ട​വ് പാ​ലം ഉദ്ഘാടനം18​-ന്

ആ​ല​പ്പു​ഴ: പൂ​ച്ചാ​ക്ക​ൽ മാ​ക്കേ​ക്ക​ട​വ് - നേ​രേ​ക​ട​വ് പാ​ല​ത്തി​ന്റെ പണികൾ പൂർത്തിയായി വരുന്നു. 18ന് ​രാ​വി​ലെ ഒ​മ്പ​തി​ന് മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി​മാ​രാ​യ പി.​കെ. ബ​ഷീ​ർ, ര​മേ​ശ് ചെ​ന്നി​ത്ത​ല, എം.​ലി​ജു,...

അസംസ്കൃത എണ്ണയുടെ ശേഖരവും പാചകവാതകത്തിന്റെ ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട് : കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് അസംസ്കൃത എണ്ണയുടെ ശേഖരവും പാചകവാതക ത്തിന്റെ ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ  അറിയിച്ചു. പരിഭ്രാന്തിയോടെ പാചകവാതക സിലിൻഡർ ബുക്കുചെയ്യേണ്ടതില്ല. ബുക്ക് ചെയ്ത് രണ്ടര ദിവസത്തിനകം സിലിൻഡർ ലഭിക്കുമെന്ന നിലവിലെ സ്ഥിതി തുടരും. സിലിൻഡർ റീബുക്കിങ്...
- Advertisment -

Most Popular

- Advertisement -