Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസിപിഎം കോട്ടയം...

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

കോട്ടയം : സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസ്സൽ (60) അന്തരിച്ചു.അർബുദ രോഗത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം. ആറ്‌ വർഷമായി കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.ചങ്ങനാശ്ശേരി സ്വദേശിയാണ്. ചങ്ങനാശേരി തെങ്ങണ ആഞ്ഞിലിമൂട്ടിൽ എ കെ വാസപ്പന്റെയും പി ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. മകൾ: ചാരുലത. മരുമകൻ: അലൻ ദേവ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാലാം ക്ലാസുകാരിയുടെ മരണം  ഷിഗെല്ലയെന്ന് സംശയം

അടൂർ : കടമ്പനാട്ട് നാലാം ക്ലാസുകാരിയുടെ മരണം  ഷിഗെല്ലയെന്ന്  സംശയം. കടമ്പനാട് ഗണേശ വിലാസം അവന്തികയിൽ മനോജിന്റെയും ചിത്രയുടെയും മകൾ അവന്തിക (8) ഛർദിയും വയറിളക്കവും ബാധിച്ച് മരിച്ചത്.  കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...

ടെലിവിഷൻ ചാനൽ റേറ്റിംഗിൽ തിരിമറി : റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

തിരുവനന്തപുരം : ടെലിവിഷൻ ചാനൽ റേറ്റിംഗുകളിൽ കൃത്രിമം കാണിച്ചുവെന്ന ആരോപണത്തിൽ ഇടപെട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഒരു മലയാള ടെലിവിഷൻ ചാനൽ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിലെ (BARC) ഉദ്യോഗസ്ഥന്...
- Advertisment -

Most Popular

- Advertisement -