Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsസ്ത്രീ സുരക്ഷാ...

സ്ത്രീ സുരക്ഷാ പദ്ധതി: അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് നിശ്ചയിച്ചു

തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്ട്രേഷനും അനുബന്ധ സേവനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് നിശ്ചയിച്ചു. ഈ സേവനങ്ങള്‍ക്ക് 40 രൂപയാണ് ഈടാക്കാനാകുക. കൂടാതെ രേഖകളുടെ സ്‌കാനിങ്, പ്രിന്റ് എന്നിവക്ക് നിലവിലെ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള തുക ഈടാക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

നിലവില്‍ സംസ്ഥാനത്തെ മറ്റു സാമൂഹ്യക്ഷേമ പദ്ധതികളുടെയോ പെന്‍ഷനുകളുടെയോ ഗുണഭോക്താക്കളല്ലാത്ത അര്‍ഹരായ സ്ത്രീകള്‍ക്ക് മാസം 1,000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. ksmart.lsgkerala.gov.in വെബ്‌സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കേരളത്തില്‍ സ്ഥിരതാമസക്കാരായ 35നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സനാതന ധർമ്മമാണ് ഹിന്ദു മതത്തിൻ്റെ അടിസ്ഥാനം – ഡോ. മോഹൻ ഭഗവത്

അയിരൂർ : സനാതന ധര്‍മ്മമാണ് ഹിന്ദു മതത്തിന്റെ അടിസ്ഥാനമെന്നും നന്മയ്ക്കുവേണ്ടിയുള്ളതാണ് ഹിന്ദുമതമെന്നും ഡോ. മോഹന്‍ ഭഗവത്. ചെറുകോൽപ്പുഴ വിദ്യാധിരാജ നഗറില്‍ ഇന്ന് നടന്ന ഹിന്ദു ഏകത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധര്‍മ്മത്തില്‍...

കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല: കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം പുറംലോകമറിയുന്നത്. ബസുകൾ സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്തെ ഒരു ചെറിയ മുറിക്കുള്ളിലാണ്...
- Advertisment -

Most Popular

- Advertisement -