Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsചൂട് ഉയർന്നതോടെ...

ചൂട് ഉയർന്നതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡിൽ

തിരുവനന്തപുരം: ചൂട് കടുത്തതോടെ സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡിലേക്ക് കടന്നു. വെള്ളിയാഴ്ചത്തെ വൈദ്യുതി ഉപഭോഗം 11.61 കോടി യൂണിറ്റാണ്. വെള്ളിയാഴ്ച വൈകിട്ടത്തെ കണക്കനുസരിച്ച് വൈദ്യുതി ആവശ്യകത 6013 മെഗാവാട്ടായി ഉയര്‍ന്നു. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ഉപഭോഗമാണിത്.

കഴിഞ്ഞ വര്‍ഷത്തെ ഉപഭോഗത്തേക്കാള്‍ എട്ട് ദശലക്ഷം യൂണിറ്റ് കൂടുതലാണ് ഈ വര്‍ഷത്തെ ദിനംപ്രതി ഉപഭോഗം. ഇതോടെ വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നതിന്റെ അളവ് കൂട്ടി. ഏപ്രില്‍ ഏഴിന് 86.58 ദശലക്ഷം യൂണിറ്റ് വരെ വാങ്ങി. ഇനിയും ഉപഭോഗം വര്‍ദ്ധിച്ചാല്‍ കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരും. ഇതോടെ ഏറ്റവും കുറഞ്ഞത് യൂണിറ്റിന് പത്ത് പൈസയെങ്കിലും സര്‍ചാര്‍ജ് വര്‍ദ്ധിക്കും.

അതേസമയം വൈദ്യുതി ഉപഭോഗം ഇനിയും കൂടിയാല്‍ വൈദ്യുതി എത്തിക്കുന്നതിന് പരിമിതിയുണ്ട്. ഇതോടെ സംസ്ഥാനത്ത് 10 മുതല്‍ 15 മിനുട്ട് വരെ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന നിലയാണ്. കണക്ടഡ് ലോഡ് വര്‍ദ്ധിച്ചതോടെ പലയിടത്തും ട്രാന്‍സ്‌ഫോര്‍മറുകള്‍ തകരാറിലാവുകയാണ്. രാത്രിയില്‍ ഉള്‍പ്പെടെ വൈദ്യുതി ഉപഭോഗം കുറയ്‌ക്കാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗത നിയന്ത്രണം

തിരുവല്ല : കാവുംഭാഗം -മുട്ടുചിറ റോഡില്‍ ഫെബ്രുവരി ആറിനും തിരുവല്ല നിരണം ഡക്ക് ഫാം ആലുംതുരുത്തി- കുത്തിയതോട് റോഡില്‍ ഫെബ്രുവരി ഏഴിനും അറ്റകുറ്റപണി നടക്കുന്നതിനാല്‍ വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍...

നാട്ടകം മുളങ്കുഴക്ക് അടുത്ത്  ഒരേസമയം രണ്ട് വാഹനാപകടങ്ങൾ: ആർക്കും പരിക്കുകളില്ല 

കോട്ടയം :  എംസി റോഡിലെ നാട്ടകം  മുളങ്കുഴക്ക് സമീപം ഒരേസമയം രണ്ട് വാഹനാപകടങ്ങൾ. ഇന്ന് രാവിലെ പത്തുമണിയോടുകൂടിയാണ് അപകടങ്ങൾ ഉണ്ടാകുന്നത്. ആർക്കും പരിക്കുകളില്ല. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചാണ്...
- Advertisment -

Most Popular

- Advertisement -