Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsKottayamരാഷ്ട്രപതിയുടെ സന്ദർശനം:...

രാഷ്ട്രപതിയുടെ സന്ദർശനം: കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് സമയക്രമീകരണം

കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 23,24 തീയതികളിൽ കോട്ടയം ജില്ലയിലെ സ്‌കൂളുകളുടെ പ്രവർത്തന സമയത്തിൽ ക്രമീകരണം വരുത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.  സുരക്ഷാ, ഗതാഗതനിയന്ത്രണം എന്നിവയുടെ ഭാഗമായാണ് ക്രമീകരണം ഏർപ്പെടുത്തിയത്.

23-ന് ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്ഇ., ഐ.സി.എസ്.ഇ., കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്‌കൂളുകളും ഉച്ചകഴിഞ്ഞ് മൂന്നിനു മുൻപായി പ്രവർത്തനം അവസാനിപ്പിക്കണം.

24-ന് കോട്ടയം താലൂക്കിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്ഇ., ഐ.സി.എസ്.ഇ., കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്‌കൂളുകളും രാവിലെ 8.30ന് മുമ്പായി പ്രവർത്തനം ആരംഭിക്കുകയും വേണം. ഇതുസംബന്ധിച്ച് രക്ഷിതാക്കൾക്ക് സ്‌കൂൾ അധികൃതർ കൃത്യമായ അറിയിപ്പ് നൽകണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹനപരിശോധനയ്ക്കിടെ സ്കൂട്ടർ മോഷ്ടാവ്  പോലീസിന്റെ പിടിയിൽ

പത്തനംതിട്ട : എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിക്ക് മുന്നിൽ നിന്നും മോഷ്ടിച്ച സ്കൂട്ടറുമായി കറങ്ങി നടന്നയാളെ പെരുമ്പുഴയിൽ വച്ച് വാഹനപരിശോധനയ്ക്കിടെ റാന്നി പോലീസ് പിടികൂടി. വടശ്ശേരിക്കര ചെറുകുളഞ്ഞി പൂവത്തുംതറയിൽ റിൻസൻ മാത്യു (36)...

കഠിനംകുളം കൊലപാതകം : പ്രതി രക്ഷപ്പെട്ട സ്കൂട്ടർ കണ്ടെത്തി

തിരുവനന്തപുരം : കഠിനംകുളം ആതിരയുടെ കൊലപാതകത്തിൽ പ്രതി രക്ഷപ്പെട്ട സ്കൂട്ടർ കണ്ടെത്തി. ചിറയൻകീഴ് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു സമീപത്തുനിന്നാണ് വാഹനം കണ്ടെത്തുന്നത്. എറണാകുളം സ്വദേശിയായ പ്രതി ട്രെയിനിൽ രക്ഷപ്പെട്ടെന്നാണ് പൊലീസ് നിഗമനം. ഇന്നലെ...
- Advertisment -

Most Popular

- Advertisement -