Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ മരുമകന്റെ...

ആലപ്പുഴയിൽ മരുമകന്റെ കുത്തേറ്റ് ഭാര്യാമാതാവ് മരിച്ചു

ആലപ്പുഴ : ചാരുംമൂട്ടിൽ മരുമകന്റെ കുത്തേറ്റ് ഭാര്യമാതാവ് കൊല്ലപ്പെട്ടു. നൂറനാട് ഇടക്കുന്നം നെല്ലു വിളയിൽ ജയകുമാരി (45) ആണ് മരിച്ചത്. ജയകുമാരിയുടെ മകൾ അർച്ചനയുടെ ഭർത്താവ് ആലപ്പുഴ പഴവീട് സ്വദേശി ജോജി ജോസഫ് (30) ആണ് കുത്തിയത്.

ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം.‌കുടുംബ പ്രശ്നത്തെത്തുടർന്ന് അർച്ചന സ്വന്തം വീട്ടിലായിരുന്നു താമസം .അർച്ചനയെ ജോജി ആക്രമിക്കാൻ ശ്രമിക്കവേ തടയാനെത്തിയ ജയകുമാരിക്കു കുത്തേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയകുമാരി സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. സംഭവത്തിന് ശേഷം ഒളിവിൽപോയ ജോജി ജോസഫിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലേക്ക്

പത്തനംതിട്ട : അയ്യപ്പ ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു പത്തനംതിട്ടയിലെത്തി .9 ന് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ രാഷ്ട്രപതി റോഡ് മാർഗം പമ്പയിലേക്ക് യാത്ര തിരിച്ചു . പമ്പ ഗണപതി...

കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു: രണ്ടുപേര്‍ കസ്റ്റഡിയില്‍

കൊച്ചി : പാലാരിവട്ടത്ത് വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു.തമ്മനം സ്വദേശി മനീഷ് ആണ് കൊല്ലപ്പെട്ടത്.ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും കുത്തേറ്റു. ഇയാൾ ചികിത്സയിലാണ് .സംഭവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് ജിതേഷ്, ആഷിത് എന്നിവരെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തു....
- Advertisment -

Most Popular

- Advertisement -