Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ശനിയാഴ്ച...

സംസ്ഥാനത്ത് ശനിയാഴ്ച വരെ  മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബം​ഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശനിയാഴ്ച വരെ നേരിയതോ ശക്തി കൂടിയതോ ആയ മഴയ്ക്ക് സാധ്യത. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ജാ​ഗ്രതയുടെ ഭാ​ഗമായി ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായാണ് തീവ്ര ന്യൂനമർദ്ദം  സ്ഥിതി ചെയ്യുന്നത്. അടുത്ത 12 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്- വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

തുടർന്നു പടിഞ്ഞാറ്- വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ബുധനാഴ്ച രാത്രിയോടെയോ  വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ വടക്കൻ ആന്ധ്രാപ്രദേശ്– തെക്കൻ ഒഡീഷ തീരങ്ങൾക്കിടയിലൂടെ അതിതീവ്ര ന്യൂനമർദ്ദമായി കരതൊടാൻ സാധ്യതയുണ്ട്.

ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ ലഭിക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കള്ളാടിയിലേത് മനുഷ്യനിർമിത ദുരന്തം, രക്ഷാപ്രവർത്തനം ഊർജിതം: മന്ത്രി ടി. സിദ്ദിഖ്

വയനാട് : മേപ്പാടി ഗ്രാമപഞ്ചായത്തിലെ കള്ളാടിയിൽ അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണെന്ന് മന്ത്രി ടി. സിദ്ദിഖ്. ഇതൊരു ഉരുൾപൊട്ടലല്ലെന്നും, ശാസ്ത്രീയമല്ലാത്ത രീതിയിൽ മണ്ണ് കൂട്ടിയിട്ടതുമൂലം ഉണ്ടായ മനുഷ്യനിർമിത...

സിപിഐ ജില്ലാ കൗൺസിൽ അംഗവും പത്തനംതിട്ട മണ്ഡലം സെക്രട്ടറിയുമായ അബ്ദുൽ ഷുക്കൂർ  കോൺഗ്രസിൽ ചേർന്നു

പത്തനംതിട്ട : സിപിഐ നേതാവ് കോൺഗ്രസിൽ ചേർന്നു.സിപിഐ ജില്ലാ കൗൺസിൽ അംഗവും പത്തനംതിട്ട മണ്ഡലം സെക്രട്ടറിയുമായ അബ്ദുൽ ഷുക്കൂർ ആണ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവ് കൂടിയായിരുന്നു...
- Advertisment -

Most Popular

- Advertisement -