Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsഇറാനിൽ 1500ൽ...

ഇറാനിൽ 1500ൽ ഏറെ ഇന്ത്യൻ വിദ്യാർഥികൾ : തിരിച്ചെത്തിക്കാൻ ശ്രമം

ടെഹ്‌റാൻ : ഇറാൻ– ഇസ്രയേൽ സംഘർഷം തുടരുന്നതിനിടെ ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികളുമായി വിദേശകാര്യ മന്ത്രാലയം. നിലവിൽ 1500ൽ ഏറെ ഇന്ത്യൻ വിദ്യാർഥികളാണ് ഇറാനിലുള്ളത് .ഇവരിൽ ഭൂരിഭാഗവും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്.

ടെഹ്റാനിലെ ഇന്ത്യൻ എംബസി അടിയന്തര സാഹചര്യങ്ങളിൽ വിളിക്കേണ്ട നമ്പറുകളുടെ പട്ടിക പുറത്തുവിട്ടു.വി​​ദ്യാർത്ഥികളുമായി ടെഹ്റാനിലെ ഇന്ത്യൻ എംബസി ആശയവിനിമയം നടത്തുന്നുണ്ടെന്നും അപകട സാധ്യത മേഖലകളിൽ നിന്നും വിദ്യാർത്ഥികളെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റി പാർപ്പിക്കുമെന്നും എംബസി അറിയിച്ചു. വ്യോമാതിർത്തി അടച്ച സാഹചര്യത്തിൽ ആവശ്യമെങ്കിൽ കരമാർഗം ഇവരെ തിരികെയെത്തിക്കുന്നതും വിദേശകാര്യ മന്ത്രാലയം പരിഗണിക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് : കാരവൻ കണ്ടെത്തി

കൊച്ചി : സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്.ലൈംഗിക അതിക്രമം നടന്ന കാരവൻ പൊലീസ് കണ്ടെത്തി.കാരവനിൽ സിസിടിവി ഇല്ലെന്നും പുറത്തുള്ള ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയെന്നുമാണ് വിവരം .പീഡനം നടന്ന...

ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയുടെ സമഗ്രവികസനമാണ് ലക്ഷ്യം: മന്ത്രി വി.എന്‍ വാസവന്‍

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയുടെ സമഗ്രവികസനമാണ് ലക്ഷ്യമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. സെപ്റ്റംബര്‍ 20 ന് പമ്പാ തീരത്ത് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ അവസാനഘട്ട അവലോകന യോഗത്തില്‍...
- Advertisment -

Most Popular

- Advertisement -