Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsബൈക്ക് അപകടത്തിൽ...

ബൈക്ക് അപകടത്തിൽ ചെന്നീർക്കര സ്വദേശിയായ യുവാവ് മരിച്ചു

പത്തനംതിട്ട : മംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തിൽ ചെന്നീർക്കര സ്വദേശിയായ യുവാവ് മരിച്ചു. മംഗളൂരു ബണ്ട്വാൾ പഞ്ചൽകട്ടെ ദേശീയ പാതയിൽ കവളപ്പദുവിൽ ഇന്ന് വൈകിട്ട് നടന്ന അപകടത്തിൽ ചെന്നീർക്കര മുട്ടത്തുകോണം പുല്ലാമലയിൽ സുരേഷിൻ്റെ മകൻ സുമിത്ത് (22) ആണ് മരിച്ചത്. കൊണ്ടാജെ മംഗളൂരു യൂണിവേഴ്സിറ്റിയിൽ ഫിസിക്കൽ എജ്യൂക്കേഷൻ രണ്ടാം വർഷ വിദ്യാർഥിയായിരുന്നു സുമിത്.

ബൈക്കിൽ ഒപ്പം സഞ്ചരിച്ച കാസർകോട് ബേക്കൽ സ്വദേശി ഗുരുപ്രീതിനെ ഗുരുതര പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ പാഴ്സൽ വാഹനം സുമിത് ഓടിച്ചിരുന്ന ബൈക്കിൽ ഇടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സുമിത് അപകട സ്ഥലത്ത് വച്ചു തന്നെ മരിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീര്‍ത്ഥാടനം : മികച്ച സൗകര്യങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍

തിരുവനന്തപുരം : ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്നു. ആക്ഷന്‍ പ്ലാനനുസരിച്ച് ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ...

ആറ്റുകാൽ പൊങ്കാല മഹോത്സവം; വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി ദക്ഷിണ റെയിൽവേ

തിരുവനന്തപുരം : ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല മഹോത്സവത്തിന്റെ ഭാ​ഗമായി സമഗ്രമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ. മാർച്ച് 03, പൊങ്കാല ദിനത്തിൽ  കൊല്ലത്തേക്കുള്ള ട്രെയിനുകൾ ഒന്ന് മുതൽ...
- Advertisment -

Most Popular

- Advertisement -