Friday, July 11, 2025
No menu items!

subscribe-youtube-channel

HomeNewsMallappallyകെഎസ്ഇബി ഓഫീസിൽ...

കെഎസ്ഇബി ഓഫീസിൽ കയറി യുവാക്കളുടെ ആക്രമണം : ഇന്ന് പ്രതിഷേധറാലിയും യോഗവും

മല്ലപ്പള്ളി: വായ്പൂർ സെക്ഷൻ പരിധിയിൽ വരുന്ന കെ എസ് ഇ ബി ഓഫീസിൽ ഒരു കൂട്ടം യുവാക്കൾ കയറി ബഹളം വയ്ക്കുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഓവർസിയർ വിൻസെന്റ് രാജിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി പരാതി. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. മർദ്ദനത്തിൽ പരുക്കേറ്റ വിൻസെന്റ് രാജിനെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

സംഭവത്തിൽ പ്രതിഷേധിച്ചു കെഎസ്ഇബി ഓഫീസർമാരും തൊഴിലാളികളും സംയുക്‌തമായി ഇന്ന് ഉച്ചയ്ക്ക് 2 ന് പ്രതിഷേധറാലിയും യോഗവും നടത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നട്‌സ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

കൃത്യമായി നട്‌സ് കഴിക്കുന്നത് ഹൃദയാഘാതത്തെ തള്ളിക്കളയുന്നുണ്ടെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. നട്‌സ് കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും കൊളസ്‌ട്രോള്‍ നിയന്ത്രിക്കുകയും ചെയ്യും. പോരാത്തതിന് നല്ല ഊര്‍ജസ്വലതയോടെ ജോലി ചെയ്യാനും നട്‌സ് കഴിക്കുന്നത് ഗുണം...

പഹല്‍ഗാം ഭീകരാക്രമണം : അന്വേഷണത്തിന് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്‌ : പഹൽ​ഗാം ഭീകരാക്രമണത്തിൽ അന്വേഷണത്തിന് തയാറാണെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.സിന്ധു നദീജലം പാകിസ്താന്റെ നിലനിൽപ്പിന് അനിവാര്യമാണെന്നും നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും പാകിസ്താന്‍ തയ്യാറാണെന്നുമാണ് പാക് മിലിട്ടറി അക്കാദമിയില്‍ നടന്ന...
- Advertisment -

Most Popular

- Advertisement -