Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമഹാമാഘ മഹോത്സവത്തിന്...

മഹാമാഘ മഹോത്സവത്തിന് ഇന്ന് സമാപനം

മലപ്പുറം : കേരളത്തിന്റെ കുംഭമേള മഹാമാഘ മഹോത്സവം ഇന്ന് സമാപിക്കും .കേരളത്തിനകത്തും പുറത്തുനിന്നുമായി പതിനായിരക്കണക്കിന് വിശ്വാസികളാണ് പതിനഞ്ച് ദിവസത്തെ ആത്മീയ-സാംസ്‌കാരിക ഉത്സവത്തിൽ പങ്കെടുത്തത്. രാവിലെ ആരതി ഘാട്ടിൽ നടന്ന അമൃതസ്നാനത്തിൽ നാഗസന്ന്യാസിവര്യന്മാർ ഉൾപ്പെടെയുള്ള സന്യാസിമാരും ആയിരക്കണക്കിന് ഭക്തജനങ്ങളും പങ്കുചേർന്നു.അമൃതസ്നാനത്തിന് ശേഷം യതി പൂജ, ഭണ്ഡാര എന്നീ വിശിഷ്ട ആചാരങ്ങൾ നടക്കും.വൈകീട്ട് നിള ആരതിയും നടക്കും .ജനുവരി 19 നാണ് മഹാമാഘ മഹോത്സവം ഗവർണർ ഉദ്ഘാടനം ചെയ്തത്.

മാഘമകം അമൃതസ്നാനം, യതി പൂജ, ഭണ്ഡാര,​ വൈകിട്ട് നടക്കുന്ന നിള ആരതി എന്നീ ചടങ്ങുകളോടെ മഹാമാഘ മഹോത്സവം ഔപചാരികമായി സമാപിക്കുമ്പോൾ, തിരുനാവായയിലെ ഭാരതപ്പുഴ തീരം ആത്മീയ ഉണർവിന്റെയും സമൂഹധാർമ്മിക ബോധത്തിന്റെയും സാക്ഷിയായി മാറുമെന്ന് സഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരുവാറ്റ തെക്കേ റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് – അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കരുവാറ്റ തെക്കേ ഗേറ്റ് ആഗസ്റ്റ് 18-ന് വൈകീട്ട് ഏഴ് മണി മുതൽ ആഗസ്റ്റ് 19-ന് രാത്രി 11.50  വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.   വാഹനങ്ങൾ തൊട്ട്അടുത്തുള്ള ...

സ്വാതന്ത്ര്യദിനാഘോഷം

തിരുവല്ല: എക്സ് സർവ്വീസ്മെൻ  കോ ഓർഡിനേഷൻ കമ്മറ്റി കുറ്റൂർ  യൂണിറ്റിന്റെ  നേതൃത്വത്തിൻ   രാജ്യത്തിന്റെ 79- മത്  സ്വാതന്ത്ര്യദിനാഘോഷം നടത്തി. കുറ്റൂർ എക്സ് സർവ്വീസ്മെൻ കോ ഓർഡിനേഷൻ കമ്മറ്റി  ട്രഷറർ  പി പാറുകുട്ടിയമ്മ പതാക...
- Advertisment -

Most Popular

- Advertisement -