റാന്നി: ഇട്ടിയപ്പാറയിലെ പലചരക്കുകടയിൽ സൂക്ഷിച്ചിരുന്ന വിദേശമദ്യം എക്സൈസ് സംഘം പിടികൂടിയ സംഭവത്തിൽ കട ഉടമ അറസ്റ്റിൽ. 8 ലിറ്റർ വിദേശമദ്യവും മദ്യം വിറ്റ തുകയായ 3000 രുപയും കടയിൽ നിന്ന് കണ്ടെടുത്തു. കട ഉടമ പഴവങ്ങാടി വാവോലിൽ തോമസ് ഏബ്രഹാമിനെ (61) ആണ് മദ്യവുമായിഅറസ്റ്റിലായത് .
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കടയുടെ പിന്നിൽ നിന്ന്മദ്യശേഖരം കണ്ടെത്തിയത്.പലചരക്ക് വിൽപ്പനയുടെ മറവിൽ മദ്യം സൂക്ഷിച്ച് വിൽപ്പന നടത്തി വരികയായിരുന്നുവെന്ന് റാന്നി എക് സൈസ് സിഐ എസ്. എസ്. സച്ചിൻ പറഞ്ഞു. കട ഉടമയെ റിമാൻഡ് ചെയ്തു. അനധികൃത മദ്യവിൽപ്പനയും സംഭരണവും തടയുന്നതിന്റെ ഭാഗമായി റാന്നി മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലും മറ്റും എക്സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.





