Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല :...

ശബരിമല : കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 50 ലക്ഷം

ശബരിമല : മണ്ഡല-മകര വിളക്ക് സീസൺ തുടങ്ങിയശേഷം പമ്പ സർവീസിലൂടെ കെഎസ്ആർടിസിയ്ക്ക് പ്രതിദിനം ലഭിക്കുന്ന കലക്ഷൻ ശരാശരി 50 ലക്ഷം രൂപ. പമ്പ-നിലയ്ക്കൽ 180 ചെയിൻ സർവീസുകളാണ് ദിവസവുമുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസവും 275-300 ദീർഘദൂര സർവീസുകളും നടത്തുന്നു. ഇത് ഭൂരിഭാഗവും മധ്യകേരളത്തിൽ നിന്നും തെക്കൻ കേരളത്തിൽ നിന്നുമാണ്. ചൊവ്വാഴ്ച്ച 300 പമ്പ ദീർഘദൂര സർവീസുകൾ നടത്തിയപ്പോൾ തിങ്കളാഴ്ച്ചയിലെ എണ്ണം 275 ആണ്.

പമ്പ-കോയമ്പത്തൂർ, പമ്പ-തെങ്കാശി അന്തർ സംസ്ഥാന സർവീസുകളുമുണ്ട്. തീർത്ഥാടകരുടെ ഭാഗത്ത്‌ നിന്ന് ആവശ്യമുയർന്നാൽ മലബാർ ഭാഗത്ത്‌ നിന്ന് കൂടുതൽ സർവീസുകൾ നടത്താമെന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നു. ഡിമാന്റ് ഉണ്ടെങ്കിൽ തമിഴ്നാടിന്റെ മറ്റ് ഭാഗങ്ങളിലേക്കും സർവീസുകൾ തുടങ്ങാൻ സാധിക്കും.

ശബരിമല സീസൺ പ്രമാണിച്ചു വിവിധ ഡിപ്പോകളിൽ നിന്നും അധികമായി വിന്യസിച്ചത് ഉൾപ്പെടെ 290 ഡ്രൈവർമാരും 250 കണ്ടക്ടർമാരുമാണ് ഡ്യൂട്ടിയിലുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ

പത്തനംതിട്ട : മൂന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാവ് കൂടൽ പോലീന്റെ  പിടിയിൽ. രഹസ്യവിവരത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടൽ ഏലിയാമൂല മഞ്ഞപ്പുഴകോൺ തണ്ണീർപന്തലിൽ വീട്ടിൽ രാജൻ( 37) അറസ്റ്റിലായത്.  വയലരികിൽ  നിന്നും മഞ്ഞനിറത്തിലുള്ള ചാക്കിനുളിൽ...

ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നിന്നും കണക്കിൽ പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തി

ഡൽഹി : ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വീട്ടിൽ നിന്നും കണക്കിൽ പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തി.ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ ഉണ്ടായ തീപ്പിടിത്തം അണയ്ക്കാൻ എത്തിയ ഫയര്‍ഫോഴ്‌സ്‌ അംഗങ്ങളാണ് പണം കണ്ടെത്തിയത്...
- Advertisment -

Most Popular

- Advertisement -