ശ്രീനഗർ : ആർട്ടിക്കിൾ 370,35 എ എന്നിവ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബാനർ ഉയർത്തിയതിനെതുടർന്ന് ജമ്മുകശ്മീർ നിയമസഭയിൽ പ്രതിഷേധം. ജയിലില്‍ കഴിയുന്ന ബാരാമുള്ള ലോക്സഭാ എംപി എഞ്ചിനീയര്‍ റാഷിദിന്റെ സഹോദരന്‍ ഖുര്‍ഷിദ് അഹമ്മദ് ഷെയ്ഖ് ആണ് ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനുള്ള ബാനര്‍ പ്രദർശിപ്പിച്ചത്. ബാനർ ബിജെപി അംഗങ്ങൾ പിടിച്ചുവാങ്ങി വലിച്ചു കീറി. ബഹളത്തെ തുടർന്ന് സ്പീക്കർ സഭ വേഗത്തിൽ അവസാനിപ്പിച്ചു. ബുധനാഴ്ച പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ എംഎൽഎ വാഹിദ് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രമേയം കൊണ്ടുവരികയും സഭ പാസ്സാക്കുകയും ചെയ്തിരുന്നു.

ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബാനർ : ജമ്മു കശ്മീർ നിയമസഭയിൽ കയ്യാങ്കളി




