Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsNationalഛത്തീസ്ഗഢിൽ അറസ്റ്റിലായ ...

ഛത്തീസ്ഗഢിൽ അറസ്റ്റിലായ  കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ന്യൂഡൽഹി : ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പുർ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷൻ പൂർണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സർക്കാർ ജാമ്യാപേക്ഷയെ എതിർത്തത്.

കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു. മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച് ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിൽ കഴിയുകയാണ്.

മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്നായിരുന്നു കന്യാസ്ത്രീകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് വാദിച്ചത്. അഞ്ചാമത്തെ വയസ്സിൽ മതപരിവർത്തകയാണ് യുവതി. ജോലിക്ക് കൊണ്ടുപോയതിന് പൂർണമായ രേഖകളുണ്ട്. അതുകൊണ്ടുതന്നെ ചുമത്തിയിരിക്കുന്നത് അടിസ്ഥാനം ഇല്ലാത്ത കുറ്റമാണെന്നാണ് അഭിഭാഷകൻ അമൃതോ ദാസ് അറിയിച്ചത്.

അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ ദുർഗിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു: പൊതുദർശനത്തിന് ശേഷം  വീട്ടിലേക്ക് കൊണ്ടുപോകും: സംസ്കാരം വെള്ളിയാഴ്ച്ച

കൊച്ചി: കശ്മീരിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പൊതുദർശനത്തിന് ശേഷം  വീട്ടിലേക്ക് കൊണ്ടുപോകും. മുംബൈ വഴിയാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്. മഹാരാഷ്ട്ര സ്വദേശികളായ അതുൽ മേനെ, ഹേമന്ത് ജോഷി, സഞ്ജയ് ലേലെ...

മാസപ്പടി : ശശിധരൻ കർത്തയുടെ ഡയറിയിൽ എൽഡിഫ് – യുഡിഎഫ് നേതാക്കളുടെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്

തിരുവനന്തപുരം: മാസപ്പടി കേസിൽ ശശിധരൻ കർത്തയുടെ ഡയറിയിലുള്ള നേതാക്കളുടെ പേരുവിവരങ്ങൾ പുറത്തുവിട്ട് ബിജെപി നേതാവ് ഷോൺ ജോർജ്. എസ്എഫ്ഐഒ കോടതിയിൽ നൽകിയ രേഖയുടെ ഭാഗമായ പേജാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി വി ഡി സതീശൻ,...
- Advertisment -

Most Popular

- Advertisement -