Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsവീട്ടിലെ ലിഫ്റ്റിൽ...

വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികന് ദാരുണാന്ത്യം

പത്തനംതിട്ട : വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികന് ദാരുണാന്ത്യം. പത്തനംതിട്ട കടമ്മനിട്ട കല്ലേലുമുക്കിൽ മാത്തുക്കുട്ടി (75)യാണ് മരിച്ചത്. ശാരീരിക പരിമിതിയുള്ള മാത്തുക്കുട്ടി വീടിന് പുറത്തേക്ക് ഇറങ്ങുന്നതിനായി വീടിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റ് ഉപയോഗിക്കുന്നതിനിടെയായിരുന്നു അപകടം. കെഎസ്ആർടിസി റിട്ടയേർഡ് ജീവനക്കാരനാണ്.

മക്കൾ വിദേശത്തായതിനാൽ മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ശാരീരിക പരിമിതിയുള്ള മാത്തുക്കുട്ടിയുടെ സൗകര്യം കണക്കിലെടുത്തായിരുന്നു റോഡിൽ നിന്ന് വീട്ടിലേക്ക് എത്തുന്നതിനായി വീടിന് പുറത്ത് പ്രത്യേക രീതിയിലുള്ള ലിഫ്റ്റ് സ്ഥാപിച്ചിരുന്നത്. വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് ലിഫ്റ്റ് പെട്ടെന്ന് നിലച്ചപ്പോൾ മാത്തുക്കുട്ടിയുടെ തല കുടുങ്ങുകയായിരുന്നുവെന്നാണ് നിഗമനം .ഫയർഫോഴ്സ് എത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജ്യസഭയിലേക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ന്യൂഡൽഹി : കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിച്ചു.മധ്യപ്രദേശിൽ നിന്നാണ് ജോർജ് കുര്യൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.മുഖ്യമന്ത്രി മോഹൻ യാദവ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്കൊപ്പം ഭോപ്പാലിലെത്തിയാണ് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചത്.സെപ്റ്റംബർ...

വ്യാജ ലഹരികേസില്‍ ഷീല സണ്ണിയെ കുടുക്കിയ മരുമകളുടെ സഹോദരി ലിവിയ കസ്റ്റഡിയില്‍

തൃശ്ശൂര്‍ :ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ മരുമകളുടെ സഹോദരി ലിവിയ ജോസ് പോലീസ് കസ്റ്റഡിയില്‍. സംഭവത്തിലെ മുഖ്യ ആസൂത്രകയാണ് ലിവിയ ജോസ്. ദുബായില്‍ നിന്ന്...
- Advertisment -

Most Popular

- Advertisement -