Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ധന പ്രതിസന്ധിക്ക്...

ഇന്ധന പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം: 20,400 മെട്രിക് ടൺ എൽപിജി ഇന്ന് ഇന്ത്യൻ തീരത്തെത്തും

ന്യൂഡൽഹി: രാജ്യം നേരിടുന്ന ഇന്ധന പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. 20,400 മെട്രിക് ടൺ എൽപിജി വഹിച്ച് ജഗ് വിക്രം എന്ന ഇന്ത്യൻ കപ്പൽ ഇന്ന് ഗുജറാത്തിലെത്തും. 24 നാവികരാണ് കപ്പലിൽ ഉള്ളത്. ഈ കപ്പൽ ഏപ്രിൽ 11ന് ആണ് ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചതെന്ന് കേന്ദ്ര തുറമുഖ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

ഈ കപ്പൽ എത്തുന്നതോടെ ഇന്ത്യ നേരിടുന്ന ഇന്ധന പ്രതിസന്ധിയിൽ കുറവ് വരുത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. അമേരിക്കയും ഇറാനും തമ്മിലുള്ള 14 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം ഈ തന്ത്രപ്രധാന മാർഗം വഴി സഞ്ചരിക്കുന്ന ആദ്യ ഇന്ത്യൻ കപ്പലാണ് ജഗ് വിക്രം.

എന്നാൽ ഹോർമൂസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകളെ കടത്തിവിടാൻ കൂടുതൽ തയ്യാറെടുപ്പുകൾ ആവശ്യമാണെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുമായി ഞങ്ങൾക്ക് അടുത്ത ബന്ധമാണുള്ളതെന്നും കപ്പലുകൾ സുരക്ഷിതമായി എത്തിക്കുമെന്നും ഇന്ത്യയിലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫത്താലി പറഞ്ഞിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകം : അമ്മ ശ്രീതു അറസ്റ്റില്‍

തിരുവനന്തപുരം : ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിന്റെ കൊലപാതക കേസിൽ അമ്മ ശ്രീതുവും അറസ്റ്റില്‍. കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തുന്നതിൽ അമ്മയ്‌ക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയതിനു...

സംസ്ഥാനത്തുണ്ടായ യുഡിഎഫ് തരംഗം ജാതി സമവാക്യങ്ങളെ കൂടി അപ്രസക്തമാക്കി

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ യുഡിഎഫ് തരംഗം ജാതി സമവാക്യങ്ങളെ കൂടി അപ്രസക്തമാക്കി. തെരഞ്ഞെടുപ്പ് കാലത്ത് സാധാരണയായി രാഷ്ട്രീയ പാര്‍ട്ടികളുടെ ഗതി നിര്‍ണ്ണയിക്കാറുള്ള നായര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന എന്‍എസ്എസിനും, ഈഴവ സമുദായത്തെ പ്രതിനിധീകരിക്കുന്ന...
- Advertisment -

Most Popular

- Advertisement -