Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsപ്രീ-പോൾ സർവേകൾ...

പ്രീ-പോൾ സർവേകൾ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കും: നിരോധിക്കണമെന്ന്  കോൺഗ്രസ്

തിരുവനന്തപുരം: പ്രീ-പോൾ സർവേകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. വോട്ടെടുപ്പിന് മുന്നോടിയായി മാധ്യമങ്ങൾ നടത്തുന്ന പ്രീ പോൾ സർവേകൾ നിരോധിക്കണം എന്ന ആവശ്യം ഉന്നയിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

മാധ്യമങ്ങൾ നടത്തുന്ന പ്രീ പോൾ സർവേക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്. ഇത്തരം സർവേകൾ ശാസ്ത്രീയമല്ലെന്നും പലതും ഭരണകക്ഷിയെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള പെയ്ഡ് സർവേകൾ ആണെന്നും കോൺഗ്രസ് ആരോപിച്ചു.

തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുൻപ് പുറത്തുവിടുന്ന സർവേ ഫലങ്ങൾ നിഷ്പക്ഷരായ വോട്ടർമാരുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി . ജയിക്കാൻ സാധ്യതയുള്ള പാർട്ടിക്ക് വോട്ട് ചെയ്യുക എന്ന പ്രവണത  ഇത് സൃഷ്ടിക്കുന്നുവെന്നും പരാതിയിൽ സൂചിപ്പിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോക എയ്ഡ്‌സ് ദിന അവബോധ ക്ലാസ് സംഘടിപ്പിച്ചു

തിരുവല്ല : ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് എയ്ഡ്‌സിനെക്കുറിച്ചും അതിന്റെ പ്രതിരോധത്തെക്കുറിച്ചും അവബോധം വളർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ജെസിഐ തിരുവല്ല, പുഷ്പഗിരി മെഡിക്കൽ കോളേജുമായും തിരുവല്ല SCS ഹയർ സെക്കൻഡറി സ്കൂളുമായും ചേർന്ന് ലോക എയ്ഡ്‌സ്...

നീറ്റ്‌ വിവാദം : പാർലമെൻറിൽ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡൽഹി : നീറ്റ് വിഷയത്തിൽ വിദ്യാർഥികൾക്കുനേരെയുണ്ടായ ആക്രമണത്തിൽ പാർലമെൻറിൽ പ്രതിപക്ഷ പ്രതിഷേധം .ഇരുസഭകളും 2 മണിവരെ പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ പൊതുപരീക്ഷ ഭേദഗതി ബിൽ സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു.സഭയിൽ മര്യാദ പാലിക്കണമെന്നും ഓരോ എംപിമാർക്കും...
- Advertisment -

Most Popular

- Advertisement -