Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊല്ലപ്പെട്ട എൻ...

കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു: പൊതുദർശനത്തിന് ശേഷം  വീട്ടിലേക്ക് കൊണ്ടുപോകും: സംസ്കാരം വെള്ളിയാഴ്ച്ച

കൊച്ചി: കശ്മീരിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പൊതുദർശനത്തിന് ശേഷം  വീട്ടിലേക്ക് കൊണ്ടുപോകും. മുംബൈ വഴിയാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്. മഹാരാഷ്ട്ര സ്വദേശികളായ അതുൽ മേനെ, ഹേമന്ത് ജോഷി, സഞ്ജയ് ലേലെ എന്നിവരുടെ മൃതദേഹം ഡോംബിവലിയിലും എത്തിച്ചു. ഇന്നലെയാണ് കശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ ഇവർ  കൊല്ലപ്പെട്ടത്.

ജില്ലാ കലക്ടർ എൻ.എസ്.കെ.ഉമേഷ്, സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളായി മന്ത്രിമാരായ പി.പ്രസാദ്, ജെ ചിഞ്ചുറാണി എന്നിവർ രാമചന്ദ്രന്റെ മൃതദേഹം ഏറ്റുവാങ്ങാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയിരുന്നു.

കേന്ദ്രമന്ത്രിമാരായ സുരേഷ്ഗോപിയും ജോർജ് കുര്യനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. സംസ്കാരം വെള്ളിയാഴ്ച്ച നടക്കും.

രാമചന്ദ്രൻ കുടുംബത്തോടൊപ്പം ചൊവ്വാഴിച്ച രാവിലെയാണ് പഹൽഗാമിലെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചങ്ങനാശ്ശേരിയിൽ കാറ് തട്ടുകടയിലേക്ക് ഇടിച്ചു കയറി അപകടം: ഒരാൾക്ക് പരിക്ക്

ചങ്ങനാശ്ശേരി: മതുമൂലയിൽ കാറ് തട്ടുകടയിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ തട്ടുകട ജീവനക്കാരനായ ഷണ്മുഖന് പരിക്കേറ്റു. ചെന്നിത്തല സ്വദേശി തോമസ് ആണ് കാറോടിച്ചത്. ഇന്ന് വൈകിട്ട് 3.30 ആയിരുന്നു അപകടം. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് എത്തിയ...

ചക്കുളത്ത്കാവ് പൊങ്കാല : ഡിസം. നാലിന്  പ്രാദേശിക അവധി

എടത്വ : ചക്കുളത്ത്കാവ് പൊങ്കാല മഹോത്സവ ദിനമായ ഡിസംബർ നാലിന് (വ്യാഴം) ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധി  നൽകി...
- Advertisment -

Most Popular

- Advertisement -