Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsവയോധികൻ പുഴയിൽ...

വയോധികൻ പുഴയിൽ വീണെന്ന് സംശയത്തിൽ തിരച്ചലിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല

റാന്നി : പെരുനാട്ടിൽ വയോധികൻ പുഴയിൽ വീണെന്ന് സംശയത്തിൽ തിരച്ചലിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല . പെരുനാട് പൂവത്തുംമൂട് പാലത്തിനു സമീപമാണ് മാമൂട്ടിൽ രാജപ്പൻ പിള്ള (85) കാണാതായത് . വ്യാഴാഴ്ച പുലർച്ചെ  5.40 ഓടെ  വീട്ടിൽ നിന്നും കാണാതായി കാട്ടി മകൻ ഹരികുമാർ പെരുനാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ്  അന്വേഷണം നടത്തിയത്. മകൻ്റെ അന്വേഷണ തിരച്ചിലിൽ പൂവത്തുംമൂട് കടവിൽ ചെരുപ്പ് കണ്ടതായി പ്രദേശവാസികൾ പറഞ്ഞു.  തുടർന്ന് പുഴയുടെ കരയിൽ രാജപ്പൻ പിള്ള ഉപയോഗിച്ചിരുന്ന ചെരുപ്പ് മകൻ കണ്ടെത്തി. അതാണ് പുഴയിൽ വീണതാകാമെന്നു സംശയിക്കാൻ ഇടയാക്കിയത്.

ഫയർ ഫോഴ്‌സും പോലീസും രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയം നഗരമധ്യത്തിൽ  ബൈക്ക് ഡിവൈഡറിൽ ഇടിച്ച് അപകടം: ഒരാൾ മരിച്ചു

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ലോഗോസ് ജംഗ്ഷന് സമീപം  നിയന്ത്രണം നഷ്ടമായ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശിയായ യുവാവ് മരിച്ചു. ആലപ്പുഴ സ്വദേശിയായ സുബലേഷാ (40)ണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം ബൈക്കിൽ യാത്ര...

വിഷ്ണുനാരായണൻ നമ്പൂതിരി കാവ്യലോക പഠനം : ‘ശ്രീവല്ലി’ സാഹിത്യ സെമിനാർ

തിരുവല്ല : പ്രശസ്ത കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കാവ്യ ലോകത്തെക്കുറിച്ചുള്ള പഠനവും പുനർവായനയുമായി സംഘടിപ്പിച്ച 'ശ്രീവല്ലി' സാഹിത്യ സെമിനാറും ശ്രദ്ധേയമായി. തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ആംഫി തിയറ്ററിലാണ് സെമിനാർ സംഘടിപ്പിച്ചത്....
- Advertisment -

Most Popular

- Advertisement -