Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsവിഷ്ണുനാരായണൻ നമ്പൂതിരി...

വിഷ്ണുനാരായണൻ നമ്പൂതിരി കാവ്യലോക പഠനം : ‘ശ്രീവല്ലി’ സാഹിത്യ സെമിനാർ

തിരുവല്ല : പ്രശസ്ത കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കാവ്യ ലോകത്തെക്കുറിച്ചുള്ള പഠനവും പുനർവായനയുമായി സംഘടിപ്പിച്ച ‘ശ്രീവല്ലി’ സാഹിത്യ സെമിനാറും ശ്രദ്ധേയമായി. തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ആംഫി തിയറ്ററിലാണ് സെമിനാർ സംഘടിപ്പിച്ചത്. പ്രശസ്ത കവി പ്രഭാവർമ്മ ഭദ്രദീപം കൊളുത്തി സെമിനാർ ഉദ്ഘാടനം ചെയ്തു.

ആധുനിക കാഴ്ചപ്പാടുകളിലൂടെ കേരളത്തിന്റെ കവിതപ്പെരുമ ലോകമെമ്പാടും എത്തിച്ച മഹാനായ കവിയാണ് വിഷ്ണുനാരായണൻ നമ്പൂതിരിയെന്ന് പ്രശസ്ത കവി പ്രഭാ വർമ്മ പറഞ്ഞു. സാഹിത്യ അക്കാദമി ഉപദേശകസമിതി കൺവീനർ കെ.പി. രാമനുണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി വരുൺ ഗുലാതി ആമുഖപ്രഭാഷണവും കന്നഡ എഴുത്തുകാരൻ ജയന്ത് കയ്കിനി മുഖ്യപ്രഭാഷണവും നിർവ്വഹിച്ചു.

പ്രശസ്ത ചലച്ചിത്ര സംവിധായകനും കാഴ്ച ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ ബ്ലെസി ചടങ്ങിൽ മുഖ്യാതിഥിയായി.  അഡ്വ. വർഗീസ് മാമ്മൻ, വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കുടുംബത്തെ ആദരിക്കുകയും അദ്ദേഹത്തിന്റെ മകൾ അതിഥിക്ക് ഉപഹാരം നൽകി.

തുടർന്ന് വിഷ്ണുനാരായണൻ നമ്പൂതിരിയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനം നടന്നു. ടി.കെ. സന്തോഷ് കുമാർ, കൺവീനർ സാജൻ വർഗീസ്, ബി. രവികുമാർ, എൻ. രാംദാസ്, ജൂബി സണ്ണി, ജിതിൻ ശങ്കർ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റിപ്പോ നിരക്ക് 0.50 % കുറച്ചു

മുംബൈ : റിസർവ് ബാങ്ക് റീപ്പോനിരക്ക് അര ശതമാനം വെട്ടിക്കുറച്ചു.ഇതോടെ റിപ്പോ നിരക്ക് 6 ശതമാനത്തിൽ നിന്ന് 5.50 ശതമാനമായി. മൂന്ന് തവണയായി റിപ്പോ നിരക്കില്‍ ഒരു ശതമാനമാണ് കുറവ് വരുത്തിയത്.ഇതോടെ ബാങ്കുകൾ...

മഴ : വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : ജൂലൈ 6, 7 തീയതികളിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജൂലൈ 5 മുതൽ 9...
- Advertisment -

Most Popular

- Advertisement -