Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം നഗരമധ്യത്തിൽ ...

കോട്ടയം നഗരമധ്യത്തിൽ  ബൈക്ക് ഡിവൈഡറിൽ ഇടിച്ച് അപകടം: ഒരാൾ മരിച്ചു

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ലോഗോസ് ജംഗ്ഷന് സമീപം  നിയന്ത്രണം നഷ്ടമായ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശിയായ യുവാവ് മരിച്ചു. ആലപ്പുഴ സ്വദേശിയായ സുബലേഷാ (40)ണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന ഇടുക്കി സ്വദേശി റോഹിനെ പരിക്കുകളോടെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച പുലർച്ചെ 1.25 ന് കോട്ടയം നഗരമധ്യത്തിൽ ലോഗോസ് ജംഗ്ഷനിലായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടമായി ലോഗോസ് ജംഗ്ഷനിലെ ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ മറിഞ്ഞ ബൈക്കിൽ നിന്നും ഇരുവരും തെറിച്ചു വീണു.

പൊലീസും സംഭവ സ്ഥലത്തുണ്ടായിരുന്നവരും ചേർന്നാണ് പരിക്കേറ്റ രണ്ടു പേരെയും കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും സുബലേഷിന്റെ മരണം സംഭവിച്ചു. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമിത് ഷാ 26-ന് കൊല്ലത്ത്: ജില്ലയില്‍ ഗതാഗത നിയന്ത്രണം

കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ശനിയാഴ്ച കൊല്ലം ജില്ലയില്‍ കര്‍ശന ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഉച്ചകഴിഞ്ഞ് 1 മണി മുതല്‍ വൈകിട്ട് 5 വരെ ചിന്നക്കട മുതല്‍ ആറുമുറിക്കട...

സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന മേയ് 13-ന്

ആലപ്പുഴ: പുതിയ അധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ സൂരക്ഷ ഉറപ്പാക്കുന്നതിന് ആലപ്പുഴ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന മേയ് 13ന് രാവിലെ 8...
- Advertisment -

Most Popular

- Advertisement -