Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല പോലീസിന്റെ...

തിരുവല്ല പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പ്രതി പിടിയിലായി

തിരുവല്ല :  യുവാവിനെ ആക്രമിച്ച  സംഭവത്തിൽ തിരുവല്ല പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട  പ്രതി പിടിയിലായി. ചൊവ്വാഴ്ച രാത്രി 10 മണിയോടെ സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ട കുറ്റപ്പുഴ പാപ്പിനിവേലിൽ വീട്ടിൽ സുബിൻ അലക്സാണ്ടർ (28) കോട്ടയത്തു നിന്നും പിടിയിലായത്. കുറ്റപ്പുഴ അമ്പാടി വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന സവീഷ് സോമൻ ( 35 ) നെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് സുബിൻ ചൊവ്വാഴ്ച വൈകിട്ടോടെ പോലീസിന്റെ പിടിയിലായത്.

തിരുവല്ല നഗരമധ്യത്തിലെ ബാർ പരിസരത്ത് ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ബാറിൽ നിന്നും മദ്യപിച്ച് ഇറങ്ങിയ സുബിൻ മറ്റാരെയോ ഫോൺ ചെയ്യാനായി സവീഷിന്റെ മൊബൈൽ ഫോൺ വാങ്ങി. തുടർന്ന് മൊബൈൽ ഫോൺ തിരികെ നൽകണമെങ്കിൽ  രൂപ തനിക്ക് തരണം എന്ന് സുബിൻ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഉണ്ടായ തർക്കമാണ് അടിപിടിയിലും ആക്രമണത്തിലും കലാശിച്ചത്.

ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സവീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. ബാർ പരിസരത്തു നിന്നും കസ്റ്റഡിയിൽ എടുത്ത സുബിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.

ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയായ  സുബിനെ 2023 ൽ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. കാപ്പാ കാലാവധി കഴിഞ്ഞ് തിരികെ നാട്ടിലെത്തിയ സുബിൻ വീണ്ടും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയിൽ ദേശീയപാത ഗർഡർ തകർന്നു വീണു: ജില്ലാ കളക്ടർ അപകടസ്ഥലം സന്ദർശിച്ചു

ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ നിർമ്മാണത്തിലുന്ന  പുതിയ ബൈപ്പാസ്  മേൽപാതയുടെ നാല് ഗർഡറുകൾ തകർന്ന് വീണു. അപകടത്തിൽ ആളപായമില്ല. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇന്നു രാവിലെ 11 മണിയോടെയാണ് തകർന്ന് വീണത്....

സാമ്പത്തിക ശാസ്ത്ര നോബൽ മൈക്കിൾ വുഡ്‌ഫോർഡിനും റോബർട്ട് ഇ. ഹാളിനും

സ്റ്റോക്ക്ഹോം : സാമ്പത്തിക ശാസ്ത്രത്തിലെ നൊബേലിന് അമേരിക്കൻ സാമ്പത്തിക വിദഗ്ധരായ റോബർട്ട് ഇ ഹാളും മൈക്കൽ വുഡ്‌ഫോർഡും അർഹരായി .സാമ്പത്തിക സുസ്ഥിരതയുടെ മൈക്രോ ഇക്കണോമിക് അടിത്തറകളെക്കുറിച്ചുള്ള ഗവേഷണ മികവിനാണ് പുരസ്‌കാരം. സ്റ്റോക്ക്‌ഹോമിലെ റോയൽ...
- Advertisment -

Most Popular

- Advertisement -