Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNew Delhiഹൈക്കമാൻഡിനെ കാണാൻ...

ഹൈക്കമാൻഡിനെ കാണാൻ ഡൽഹിയിൽ അടൂർ പ്രകാശ്;രാഹുൽ-ഖാർഗെ കൂടിക്കാഴ്ചയ്ക്ക് കാത്തിരിപ്പ്

ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ പരാതിയുമായി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലെത്തി. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും നേരിൽ കണ്ട് കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിക്കാനാണ് പ്രകാശിന്റെ നീക്കം.

എന്നാൽ ഇരുവരുമായും കൂടിക്കാഴ്ച നടത്താൻ ഇതുവരെ സമയം അനുവദിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.പാർട്ടിയുമായും മുന്നണിയുമായും ആവശ്യമായ കൂടിയാലോചനകൾ നടത്താതെ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നാണ് അടൂർ പ്രകാശിന്റെ പ്രധാന പരാതി. സർക്കാർ-പാർട്ടി ഏകോപനത്തിലെ വീഴ്ചകളും യു.ഡി.എഫ് യോഗങ്ങൾ കൃത്യമായി ചേരാത്തതും പ്രധാന വിഷയങ്ങളായി അദ്ദേഹം ഹൈക്കമാൻഡിന് മുന്നിലെത്തിക്കുമെന്നാണ് സൂചന.

സെപ്റ്റംബർ 30ന് മുൻ മന്ത്രി എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനായും ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജനെ ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായും കാബിനറ്റ് റാങ്കോടെ നിയമിച്ച തീരുമാനങ്ങളാണ് പ്രകാശിന്റെ പരസ്യ പ്രതിഷേധത്തിന് പ്രധാനമായും കാരണമായത്.

നിയമനങ്ങളിൽ വ്യക്തിപരമായി എതിർപ്പില്ലെന്നും എന്നാൽ യു.ഡി.എഫ് കൺവീനർ എന്ന നിലയിൽ ഇത്തരം പ്രധാന തീരുമാനങ്ങളിൽ തന്നെ കൂടി ആലോചിക്കേണ്ടിയിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. പരാതി വിശദമായി രേഖപ്പെടുത്തി ദേശീയ നേതൃത്വത്തിന് കൈമാറാനാണ് അടൂർ പ്രകാശിന്റെ തീരുമാനം. തന്നെ സ്ഥാനത്തുനിന്ന് മാറ്റാൻ ഹൈക്കമാൻഡ് തീരുമാനിച്ചാലും അത് അംഗീകരിക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളും നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നാണ് അറിയുന്നത്.

അതിനിടെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ഡൽഹിയിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശനും ഡൽഹിയിൽ ഉണ്ടാകുന്നതിനാൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലെ അഭിപ്രായവ്യത്യാസങ്ങൾ ദേശീയ നേതൃത്വത്തിന് മുന്നിൽ ചർച്ചയാകാനുള്ള സാധ്യത വർധിച്ചിട്ടുണ്ട്.  കേരളത്തിലെ സംഘടനാ വിഷയങ്ങൾ ദേശീയ നേതൃത്വത്തെ അറിയിക്കുമെന്ന് സണ്ണി ജോസഫും വ്യക്തമാക്കിയിട്ടുണ്ട്.

അടൂർ പ്രകാശിന്റെ പരാതിയോടെ കേരളത്തിലെ കോൺഗ്രസിലെ ആഭ്യന്തര ഭിന്നത ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൂടുതൽ ശക്തമായി എത്തിയിരിക്കുകയാണ്. സർക്കാർ-പാർട്ടി ഏകോപനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംവിധാനം വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്.

അതേസമയം, പ്രകാശിന്റെ നീക്കത്തെ മുഖ്യമന്ത്രിക്കെതിരായ സംഘടിത നീക്കമായി കാണുന്ന വിഭാഗവും കോൺഗ്രസിലുണ്ട്.രാഹുൽ ഗാന്ധിയുമായും ഖാർഗെയുമായും കൂടിക്കാഴ്ചയ്ക്ക് സമയം ലഭിക്കുന്നതോടെ പരാതിയുടെ തുടർനടപടികൾ സംബന്ധിച്ച് കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് സൂചന. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട് വിദ്യാർഥിയെ മര്‍ദിച്ച ആറു വിദ്യാർഥികൾക്കെതിരെ കേസെടുത്തു

വയനാട് : റാഗിങ്ങിന്റെ പേരിൽ വയനാട് മൂലങ്കാവ് സ്കൂളിൽ വിദ്യാർഥിയെ മര്‍ദിച്ച ആറു വിദ്യാർഥികളെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു.ബത്തേരി പോലീസാണ് കേസെടുത്തിരിക്കുന്നത് .അസഭ്യം പറയൽ, മർദനം, ആയുധം കൊണ്ട് പരിക്ക് ഏൽപ്പിക്കൽ എന്നീ...

എൻ സി പി (എസ്) സംസ്ഥാന സെക്രട്ടറി എസ് ഡി സുരേഷ് ബാബു രാജിവച്ചു

വൈക്കം: എസ് എൻ ഡി പി യോഗം തലേയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾക്കൊപ്പം എൻ  സി പി(എസ്) സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിറവേറ്റുക പ്രയാസകരമായതിനാൽ പ്രാഥമിക അംഗത്വം ഉൾപ്പെടെയുള്ള പാർട്ടിയുടെ...
- Advertisment -

Most Popular

- Advertisement -