Thursday, June 19, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaപക്ഷിപ്പനി സ്ഥിരീകരിച്ച...

പക്ഷിപ്പനി സ്ഥിരീകരിച്ച മൂന്നിടങ്ങളില്‍ ഇന്ന് കള്ളിങ്

ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ്, എടത്വാ ഗ്രാമപഞ്ചായത്ത് വാര്‍ഡ് പത്ത്, തകഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് എന്നിവിടങ്ങളില്‍ ഇന്ന് (ചൊവ്വ) കള്ളിങ് നടത്താന്‍ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗ്ഗീസ് അധ്യക്ഷനായ അവലോകന യോഗത്തില്‍ തീരുമാനിച്ചു. 

അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ ഏകദേശം 790 പക്ഷികളെയും എടത്വാ  ഗ്രാപഞ്ചായത്തിലെ 33,974 പക്ഷികളെയും തകഴി ഗ്രാമപഞ്ചായത്തിലെ 10,867 പക്ഷികളെയും ഉള്‍പ്പെടെ ആകെ 45,631 പക്ഷികളെ നശിപ്പിക്കും.  പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പക്ഷികളെയാണ് നശിപ്പിക്കുക. 

കള്ളിങ് സംഘത്തിലുള്ള എല്ലാവരെയും പത്ത് ദിവസം ക്വാറന്റയിനില്‍ ഇരുത്താനും തീരുമാനിച്ചു.  എടത്വയില്‍ പതിനൊന്നും 11 തകഴിയില്‍ നാലും അമ്പലപ്പുഴയില്‍ മുന്നും ആര്‍.ആര്‍.റ്റി. സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്.  ഇവിടേക്ക് ആവശ്യമായ തൊഴിലാളികളെയും നിയോഗിക്കും. 

കൊല്ലത്ത് നിന്ന് ഇവിടേക്ക് ആവശ്യമായ കൂടുതല്‍ ആര്‍.ആര്‍.റ്റി. സംഘങ്ങളെയും എത്തിച്ചിട്ടുണ്ട്.  ആര്‍.ആര്‍.റ്റി. സംഘത്തിലുള്ളവര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള പ്രതിരോധ മരുന്നുകളും പി.പി.ഇ. കിറ്റുകളും മാസ്‌കുകളും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ലഭ്യമാക്കും.  പ്രഭവ കേന്ദ്രത്തിലേക്കും പുറത്തേക്കും പക്ഷികളെ എത്തിക്കുന്നില്ലെന്നും കള്ളിങ് നടക്കുന്ന സ്ഥലത്തേക്ക് പൊതുജനങ്ങള്‍ കടക്കുന്നില്ലെന്നും പോലീസ് ഉറപ്പ് വരുത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മദ്യലഹരിയില്‍ പിടിച്ചു തള്ളി : തൃശ്ശൂരില്‍ കായികാധ്യാപകൻ കൊല്ലപ്പെട്ടു

തൃശ്ശൂർ : മദ്യലഹരിയിൽ സുഹൃത്ത് പിടിച്ചു തള്ളിയതിനെ തുടർന്ന് കായികാധ്യാപകൻ നിലത്തുവീണ് മരിച്ചു.പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകൻ ചക്കാമുക്ക് സ്വദേശി അനിൽ (50) ആണ് മരിച്ചത്.സംഭവത്തിൽ ചൂലിശേരി സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....

ഇടിമിന്നൽ : കൊല്ലത്ത് രണ്ട് പേർ മരിച്ചു

കൊല്ലം : കൊല്ലം പുനലൂരിൽ ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു.ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഇരുവരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും...
- Advertisment -

Most Popular

- Advertisement -