Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsനഗരം യാഗശാലയായി:...

നഗരം യാഗശാലയായി: പ്രാര്‍ഥനാ പുണ്യം നേടി ഭക്തലക്ഷങ്ങള്‍ ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ചു

തിരുവനന്തപുരം: നഗരത്തെ യാഗശാലയാക്കി ഭക്തിയുടെ കൊടുമുടിയിലെത്തിച്ച് പ്രാര്‍ഥനാ പുണ്യം നേടി ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് ഭക്തലക്ഷങ്ങള്‍ മടങ്ങി. ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ ഉച്ചപൂജയ്ക്കു ശേഷമാണ് പൊങ്കാല നിവേദിച്ചത്. മേല്‍ശാന്തിയാണ് ക്ഷേത്രസന്നിധിയിലെ പണ്ടാര അടുപ്പില്‍ തയാറാക്കിയ പൊങ്കാല നിവേദിച്ചത്. തുടര്‍ന്ന് 350 പൂജാരിമാര്‍ നഗരത്തിന്റെ മറ്റിടങ്ങളില്‍ ഭക്തര്‍ തയാറാക്കിയ പൊങ്കാല നിവേദിക്കുകയായിരുന്നു. ചന്ദ്രഗ്രഹണമായതിനാല്‍ ഉച്ചകഴിഞ്ഞ് 3.10 മുതല്‍ രാത്രി ഏഴു വരെ ക്ഷേത്ര ദര്‍ശനം ഉണ്ടാകില്ല.

ചലച്ചിത്ര, ടെലിവിഷന്‍ താരങ്ങളും വിവിധ മേഖലകളിലെ പ്രമുഖരുമടക്കം ഇത്തവണയും നിരവധിപ്പേര്‍ പൊങ്കാലയിടാന്‍ എത്തി.  സിനിമാ സീരിയല്‍ താരങ്ങള്‍ക്കൊപ്പം രാഷ്ട്രീയ നേതാക്കളും പൊങ്കാലയുടെ ഭാഗമായി. രാത്രി 10.45ന് മണക്കാട് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളിപ്പ്. കുത്തിയോട്ട ബാലന്മാര്‍ ദേവിക്ക് അകമ്പടി സേവിക്കും. ബുധനാഴ്ച രാത്രി 9.45നു കാപ്പഴിക്കും. 12.45നുള്ള ഗുരുതി തര്‍പ്പണത്തോടെ ഈ വര്‍ഷത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസില്‍ മോഷണം : പണവും മ്യൂസിക് സിസ്റ്റവും കവര്‍ന്നു

കോട്ടയം: അതിരമ്പുഴയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസില്‍ മോഷണം. കോട്ടയം കുറുപ്പന്തറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദേവമാതാ ബസില്‍ നിന്നാണ് സാധനങ്ങള്‍ മോഷണം പോയത്. ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറിയ്ക്കു സമീപം വേദഗിരിയിലെ...

കർണാടകയിൽ വനംവകുപ്പിന്റെ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

ബെംഗളൂരു : കർണാടക വനത്തിൽ വനപാലകരുമായുള്ള ഏറ്റുമുട്ടലിൽ മൂന്നുപേർ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ട മൂന്ന് പേരും മൃഗങ്ങളെ വേട്ടയാടാനായി എത്തിയവരാണെന്നാണ് വനംവകുപ്പ് അധികൃതർ നൽകുന്ന പ്രാഥമിക വിശദീകരണം. എന്നാൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപണം നിഷേധിച്ചു. ചാമരാജനഗർ...
- Advertisment -

Most Popular

- Advertisement -