Wednesday, August 12, 2026
No menu items!

subscribe-youtube-channel

HomeNewsഅതിശക്തമായ മഴ...

അതിശക്തമായ മഴ : നാളെ 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് : രണ്ട് ജില്ലകളിലും കോട്ടയത്തെ 3 താലൂക്കുകളിലും വെള്ളിയാഴ്ച അവധി

കോട്ടയം : സംസ്ഥാനത്ത് കനത്ത ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത.നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് .കനത്ത മഴയെ തുടർന്ന് ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച കലക്ടർ പ്രഖ്യാപിച്ചു .കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട് .

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് പത്തനംതിട്ട മണിമല (തോണ്ട്ര സ്റ്റേഷൻ), അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ, തുംപമൺ സ്റ്റേഷൻ )നദികളിൽ സംസ്ഥാന ജലസേചന വകുപ്പ് (IDRB) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ് മൊഗ്രാൽ (മധുർ സ്റ്റേഷൻ),കൊല്ലം പള്ളിക്കൽ (ആനയടി സ്റ്റേഷൻ),പത്തനംതിട്ട പമ്പ (ആറന്മുള സ്റ്റേഷൻ & മടമൺ സ്റ്റേഷൻ ), അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ ) എന്നീ നദികളിൽ യെല്ലോ അലേർട്ടാണ് .യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തിന്റെ വികസനം ലക്ഷ്യം : അമിത് ഷാ

തിരുവനന്തപുരം : നമ്മുടെ ലക്ഷ്യം ഈ വിജയമല്ല, കേരളത്തിന്റെ വികാസവും അതിന് ബിജെപിയുടെ മുഖ്യമന്ത്രിയുമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ .ബിജെപിയുടെ ജനപ്രതിനിധികളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ അധികാരം ഈ വർഷത്തെ...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത : 4 ജില്ലകളിൽ ഓറഞ്ച് അലെർട്

പത്തനംതിട്ട : സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത .കോഴിക്കോട് , വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു .ആലപ്പുഴയിലും എറണാകുളം മുതൽ മലപ്പുറം...
- Advertisment -

Most Popular

- Advertisement -