Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsസ്കൂൾ കലോത്സവം:...

സ്കൂൾ കലോത്സവം: A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപ: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപ ഗ്രാൻഡ് ആയി നൽകുമെന്ന് മന്ത്രി അറിയിച്ചു.

ജനപങ്കാളിത്തത്തോട് കൂടി പരാതി രഹിതമായി കലോത്സവം സംഘടിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും, താമസം, ഭക്ഷണം തുടങ്ങിയവയല്ലാം കൃത്യമായി സജ്ജീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കലോത്സവിലെ സ്വർണ്ണക്കപ്പ് തൃശൂരിൽ ആയതുകൊണ്ട്, ഘോഷയാത്ര തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് നിന്നും തൃശൂരിലേക്ക് എത്തുന്നതായിട്ടാണ് ക്രമീകരിക്കാൻ ഉദ്ദേശിക്കുന്നത്. സ്കൂൾ കായികമേളയില്‍ ഇത്തവണ പരിഷ്കരിച്ച മാനുവലിൽ നടക്കുമെന്നും കളരിപ്പയറ്റ് മത്സരത്തിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടികൾക്ക് ആധാർ കാർഡ് ഇല്ലാത്തതിന്റെ പേരിൽ അധ്യാപകർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം ഗൗരവകരമാണ്. നിരവധി അപേക്ഷകൾ വന്നതിന്റെ പശ്ചാത്തലത്തിൽ പുനഃപരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ സെക്രട്ടറി വാസുകിയെ കൺവീനറായി കമ്മിറ്റി നിയമിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 09-02-2026 Bhagyathara BT-40

1st Prize : ₹1,00,00,000/- BV 196927 (THRISSUR) Consolation Prize ₹5,000/- BN 196927 BO 196927 BP 196927 BR 196927 BS 196927 BT 196927 BU 196927 BW 196927 BX...

ശ്രീഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പണം

തിരുവല്ല : ശ്രീഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രത്തിൽ കേരള ഗ്രാമീൺ ബാങ്കിൻ്റെ സഹകരണത്തോടുകൂടി  ഇ- കാണിക്ക സമർപ്പണം രാഗവില്ലയിൽ  ഗണേഷ് എസ് പിള്ള  ഉദ്ഘാടനം ചെയ്യ്തു നിർവഹിച്ചു. ക്ഷേത്രം ഭരണ സമിതി വൈസ് പ്രസിഡൻ്റ്  രാധാകൃഷ്ണൻ...
- Advertisment -

Most Popular

- Advertisement -