Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസ്കൂൾ പ്രവേശനോത്സവം...

സ്കൂൾ പ്രവേശനോത്സവം ജനകീയ ഉത്സവമാക്കാനൊരുങ്ങി സംഘാടക സമിതി

ആലപ്പുഴ : കലവൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഈ വർഷത്തെ
സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജനകീയ ഉത്സവമാക്കാനൊരുങ്ങി സംഘാടക സമിതി.  പ്രവേശനോത്സവത്തിന് പ്രദേശവാസികളെയും രക്ഷകർത്താക്കളെയും ക്ഷണിക്കാൻ മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികളും അധ്യാപകരും  പൗരപ്രമുഖരും അടങ്ങുന്ന സംഘം വീടുകളിലെത്തും.

പ്രവേശനോത്സവത്തിൽ 5000 പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. എൽ പി, യു പി, ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിദ്യാർഥികളുടെ കലാപരിപാടികൾ പ്രവേശനോത്സവ ദിനമായ ജൂൺ രണ്ടിന് രാവിലെ 8.30 മുതൽ ആരംഭിക്കും. പ്രവേശനോത്സവത്തോടനുബന്ധിച്ച് വിവിധ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുവാനും മെയ് 17 ന് സബ് കമ്മിറ്റികൾ  ചേർന്ന് പ്രവർത്തനങ്ങൾ വിപുലീകരിക്കാനും വ്യാഴാഴ്ച്ച ചേർന്ന സംഘാടക സമിതി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

സ്വാഗതസംഘം ചെയർമാൻ പി പി ചിത്തരഞ്ജൻ എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ എസ് ശ്രീലത സ്വാഗതം പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ആർ.എസ് ഷിബു പ്രവർത്തനങ്ങൾ വിവരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇരുന്നൂറിലേറെ കുട്ടികൾ സ്വന്തമായി  നിർമിച്ച റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി

ആലപ്പുഴ : കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ കൈറ്റ് ആലപ്പുഴ സംഘടിപ്പിച്ച ജില്ലാതല റോബോട്ടിക് ഫെസ്റ്റ് പുന്നപ്ര കാർമൽ എൻജിനീയറിങ് കോളേജിൽ നടന്നു. ജില്ലയിലെ അമ്പതിലേറെ ഹൈസ്കൂളുകളിൽ നിന്നായി ഇരുന്നൂറിലേറെ...

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ : രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. മുന്‍കരുതലിന്റെ ഭാഗമായി  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്...
- Advertisment -

Most Popular

- Advertisement -