Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsവർഗീയത പറയുന്നവരോട് ...

വർഗീയത പറയുന്നവരോട്  സിപിഎമ്മിന് യോജിപ്പില്ല:  എം വി ഗോവിന്ദൻ

തിരുവനന്തപുരം : വർഗീയത പറയുന്നവരോട്  സിപിഎമ്മിന് യോജിപ്പില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വിഷയത്തിലായിരുന്നു പ്രതികരണം. വർഗീയതക്കെതിരെ രാജ്യത്ത് തന്നെ അതിശക്തമായി നിൽക്കുന്ന പാർട്ടിയാണ് സിപിഐഎം എന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

സിപിഐഎമ്മിനെ കടന്നാക്രമിക്കാനുള്ള കള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഗീയ പരാമർശവും സിപിഐഎമ്മിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുത്. ഇന്ത്യയിലെ ഏറ്റവും ശക്തമായ വർഗീയ വിരുദ്ധ പ്രസ്ഥാനമാണ് സിപിഐഎം.

ബാക്കി വരുന്ന കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ മൃതുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നവരാണ്. തരാതരം നോക്കി വർഗീയ ശക്തികളുമായി ചേരുന്നവരാണ്. അവരാണ് ഇപ്പോൾ ഈ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുന്നത്- എം വി ഗോവിന്ദൻ വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ : നാളെ മുതല്‍ ഗതാഗത നിയന്ത്രണം

ആലപ്പുഴ : അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ ഫ്‌ളൈഓവറിനോട് ചേര്‍ന്നുള്ള കിഴക്കുഭാഗത്തെ സര്‍വീസ് റോഡ് ടാര്‍ ചെയ്യാനായി നാളെ മുതല്‍ മൂന്നു ദിവസം (ജൂലൈ 3, 4, 5) ഈ ഭാഗത്ത് ഗതാഗതം അനുവദിക്കില്ല. എറണാകുളം...

അതിതീവ്രമഴയ്ക്ക് സാധ്യത : എട്ട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചതായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഓഗസ്റ്റ്...
- Advertisment -

Most Popular

- Advertisement -