Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNew Delhiപഞ്ചാബി ഗായകന്‍...

പഞ്ചാബി ഗായകന്‍ ഹര്‍മന്‍ സിദ്ധു വാഹനാപകടത്തില്‍ മരിച്ചു

ന്യൂഡൽഹി: പ്രശസ്ത പഞ്ചാബി ഗായകന്‍ ഹര്‍മന്‍ സിദ്ധു (37) വാഹനാപകടത്തില്‍ മരിച്ചു.  സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെ സിദ്ധു സഞ്ചരിച്ചിരുന്ന കാർ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഹർമന്റെ കാർ പൂർണമായും തകർന്നു. ​ഗായകൻ ഹർമൻ സിദ്ധു സംഭവസ്ഥലത്തു വെച്ചു തന്നെ മിരിച്ചുവെന്നാണ് റിപ്പോർട്ട്.

പഞ്ചാബി സംഗീത മേഖലയിൽ സജീവമായിരുന്ന ഹർമൻ സിദ്ധു, ഗായിക പൂജയോടൊപ്പം ചേർന്ന് ആലപിച്ച ‘പേപ്പർ യാ പ്യാർ’ എന്ന ഗാനം ഏറെ ഹിറ്റായിരുന്നു. കോയി ചക്കർ നയി’, ‘ബേബേ ബാപ്പു’, ‘ബബ്ബർ ഷേർ’, ‘മുൾട്ടാൻ വേഴ്സസ് റഷ്യ’ എന്നിവ അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ ഗാനങ്ങളാണ്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഹർമൻ സിദ്ധുവിന് നിരവധി ഫോളോവേഴ്സ് ഉണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുടുംബശ്രീ ആറാമത് ബഡ്സ് കലോത്സവം : വയനാട് ജില്ല ചാമ്പ്യന്‍മാര്‍

കൊല്ലം: കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം-തില്ലാനയുടെ അരങ്ങില്‍ 47 പോയിന്‍റ് നേടി വയനാട് ജില്ല രണ്ടാം വട്ടവും ചാമ്പ്യന്‍മാരായി. 27 പോയിന്‍റുമായി തൃശൂര്‍ ജില്ല രണ്ടാം സ്ഥാനവും 25 പോയിന്‍റുമായി തിരുവനന്തപുരം...

മകരവിളക്ക് ഉത്സവം : പ്ലാപ്പള്ളി- തുലാപ്പള്ളി റോഡില്‍  വാഹനങ്ങളുടെ  പ്രവേശനം നിരോധിച്ചു

ശബരിമല: ശബരിമല തീര്‍ഥാടകരുടെയും പൊതുജനങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താനായി മകരവിളക്ക് ഉത്സവം കഴിയുന്നതുവരെ പ്ലാപ്പള്ളി- തുലാപ്പള്ളി റോഡില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളുടെ പ്രവേശനവും ഗതാഗതവും നിരോധിച്ചു. ജില്ലാ അഡിഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് ബി. ജ്യോതി...
- Advertisment -

Most Popular

- Advertisement -