Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsകോയിപ്രത്ത് വള്ളം...

കോയിപ്രത്ത് വള്ളം മറിഞ്ഞു രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

പത്തനംതിട്ട : കോയിപ്രം നെല്ലിക്കലിൽ പുഞ്ചയിൽ വള്ളം മറിഞ്ഞു രണ്ട് യുവാക്കൾ മരിച്ചു. മൂന്നാമത്തെ ആളെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. കിടങ്ങന്നൂർ സ്വദേശി രാഹുൽ സിഎൻ, നെല്ലിക്കൽ സ്വദേശി മിഥുൻ എം എന്നിവരാണ് മരിച്ചത്.

ഇവരുടെ സുഹൃത്ത് തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. വള്ളത്തിൽ  പോയപ്പോഴായിരുന്നു അപകടം. ഇന്നലെ വൈകിട്ട്  ആറുമണിക്കാണ് അപകടമുണ്ടായത്. വെള്ളം കേറിക്കിടന്ന പുഞ്ചയിലാണ് വള്ളം മറിഞ്ഞത്. മൂന്നുപേർ ഉണ്ടായിരുന്നു.

രണ്ടുപേർ ബന്ധുക്കളും ഒരാൾ സുഹൃത്തുമാണ്. ആർക്കും നീന്തലറിയില്ല.  തെരച്ചിലിൽ രണ്ടുപേരെ കണ്ടെത്തിയെങ്കിലും ഒരാളെ കണ്ടെത്താനായില്ല. നിലവിൽ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കസ്റ്റഡിയിലായ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു

തിരുവല്ല : നഗരത്തിലെ ബാർ പരിസരത്തുണ്ടായ അടിപിടിക്കിടെ യുവാവിനെ ആക്രമിച്ച  സംഭവത്തിൽ കസ്റ്റഡിയിലായ പ്രതി തിരുവല്ല പൊലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു. കുറ്റപ്പുഴ പാപ്പിനിവേലിൽ വീട്ടിൽ സുബിൻ അലക്സാണ്ടർ (28) ആണ് ഇന്നലെ...

ഒറ്റക്കൊമ്പൻ  ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ചിത്രീകരണം വിഷുവിന്  ശേഷം പുനരാരംഭിക്കും

തിരുവനന്തപുരം :  ഗോകുലം മൂവീസും കേ​ന്ദ്രമന്ത്രി സുരേഷ് ഗോപിയും ഒന്നിക്കുന്ന  ഒറ്റക്കൊമ്പൻ  ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ചിത്രീകരണം വിഷുവിന് ശേഷം പുനരാരംഭിക്കാനാണ് തീരുമാനം. സിനിമയുടെ ചിത്രീകരണത്തിനായി ഏപ്രിൽ ഏഴ് മുതൽ സുരേഷ് ഗോപി...
- Advertisment -

Most Popular

- Advertisement -