Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിൽ മിനി...

പത്തനംതിട്ടയിൽ മിനി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞ് ഒരാൾ മരിച്ചു

പത്തനംതിട്ട : ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് ഇടിച്ച് വഴിയരികിൽ നിന്ന തീർത്ഥാടകൻ മരിച്ചു.തമിഴ്‌നാട്ടിൽ നിന്നെത്തിയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വൈകീട്ട് അഞ്ചുമണിയോടെ എരുമേലി-പമ്പ ശബരിമല പാതയിലെ തുലാപ്പള്ളി ആലപ്പാട്ട് പടിയിലാണ് അപകടം നടന്നത്.

കുത്തനെയുള്ള ഇറക്കം ഇറങ്ങുമ്പോൾ നിയന്ത്രണം നഷ്ടമായ ബസ് സമീപത്തെ ഹോട്ടലിന്റെ പാർക്കിംഗ് പ്രദേശത്തുള്ള രണ്ട് കാറുകളിലിടിച്ച ശേഷം മുൻഭാഗം താഴ്‌ചയിലേക്ക് മറിഞ്ഞു.റോഡരികിൽ നിന്നയാളിന്റെ ശരീരത്തിലൂടെയാണ് ബസ് കയറിയിറങ്ങിയത്.വാഹനത്തിൽ ഉണ്ടായിരുന്നവർ അടക്കം പരിക്കേറ്റവരെ എരുമേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം : അർധരാത്രി മുതൽ അഖിലേന്ത്യാ പണിമുടക്ക്

തിരുവനന്തപുരം : വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസുടമകൾ നടത്തുന്ന സൂചനാ പണിമുടക്ക് ആരംഭിച്ചു.ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. പണിമുടക്കിനെ തുടർന്ന് പലയിടത്തും യാത്രക്കാർ വലഞ്ഞു....

ഷിരൂർ ദുരന്തം : അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി

തിരുവനന്തപുരം : ഷിരൂരിൽ അപകടത്തിൽ കാണാതായ അർജുന്റെ കുടുബത്തിന് ആശ്വാസമായി അർജുനന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിൽ നിയമനം നൽകി. ഇതു സംബന്ധിച്ച ഉത്തരവ്...
- Advertisment -

Most Popular

- Advertisement -