Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsകാറും മിനിവാനും...

കാറും മിനിവാനും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പന്തളം : എം.സി. റോഡിൽ പന്തളം കുരമ്പാലയിൽ കാറും മിനിവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി ഭർത്താവിനൊപ്പം കാറിൽ മടങ്ങിവരവേ പുലർച്ചെയായിരുന്നു അപകടം. ചാലാപ്പള്ളി ആടിയാനിയിൽ വീട്ടിൽ ബോണിയ രാജേഷ് (45) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഭർത്താവ് രാജേഷ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം നടന്നത്. കാറും മിനിവാനും തമ്മിൽ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബോണിയയെ ഉടൻ തന്നെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് പന്തളം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹിന്ദു ഏകതാസമ്മേളനം ജനുവരി 14 മുതല്‍

തൃശൂര്‍ : വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് ജനുവരി 14 മുതല്‍ ഫെബ്രുവരി 14 വരെ യുവതീ യുവാക്കളെ സംഘടിപ്പിച്ച് ഹിന്ദു ഏകതാസമ്മേളനം സംഘടിപ്പിക്കുവാന്‍ മാര്‍ഗദര്‍ശകമണ്ഡലത്തിന്റെ യോഗം തീരുമാനിച്ചു. യുവാക്കള്‍ക്കായി ഭാരതീയ സംസ്‌കൃതിയെ സംബന്ധിച്ച വ്യത്യസ്ത...

കരൂർ ദുരന്തം: ടിവികെ നേതാക്കൾക്കെതിരെ കേസ് ; കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി

ചെന്നൈ : കരൂരിൽ  വിജയ്‌യുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ ടിവികെ നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. ടിവികെ സംസ്ഥാന നേതാക്കള്‍,  കരൂര്‍ സെക്രട്ടറി എന്നിവർക്കെതിരെയാണ് കേസെടുത്തത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, മറ്റുള്ളവരുടെ ജീവൻ അപായപ്പെടുത്തുക, കുറ്റകരമായ നരഹത്യയ്ക്കുള്ള...
- Advertisment -

Most Popular

- Advertisement -