Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsചുട്ടുപൊള്ളി കേരളം;...

ചുട്ടുപൊള്ളി കേരളം; വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു .ചൂട് വര്‍ദ്ധിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയും റെക്കോര്‍ഡുകള്‍ ഭേദിക്കുകയാണ്. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 6012 മെഗാവാട്ട് എന്ന റെക്കോഡിലേയ്ക്ക് ഉയര്‍ന്നു. തിങ്കളാഴ്ച ഇത് 5933 മെഗാവാട്ടായിരുന്നു

ഏപ്രില്‍ 18 വരെ സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും കടുത്ത ചൂടും അസ്വസ്ഥതയും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.വയനാടും ഇടുക്കിയും ഒഴികെയുള്ള12 ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പുള്ളത്. പാലക്കാട് ഇന്നലെ 40 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. പത്തനംതിട്ട മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഒന്‍പത് ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വ്യോമപാത അടക്കും , ഷിംല കരാർ റദ്ദാക്കും : പാകിസ്താന്‍

ന്യൂഡൽഹി : പാകിസ്താനെതിരെ ഇന്ത്യ സ്വീകരിച്ച നയതന്ത്ര നടപടികൾക്കു മറുപടിയായി പാക് വ്യോമാതിര്‍ത്തി അടയ്ക്കുന്നതിനും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നതിനും പാകിസ്താന്‍ തീരുമാനിച്ചു . ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒപ്പുവെച്ചിട്ടുള്ള ഷിംല കരാറില്‍...

പൊതു സ്ഥലങ്ങളിൽ നിന്നും തെരുവ് നായ്ക്കളെ നീക്കണം : സുപ്രീം കോടതി

ന്യൂഡൽഹി : രാജ്യത്തെ തെരുവ് നായ ശല്യത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. റോഡുകളിൽ നിന്നും പൊതു സ്ഥലങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഇടക്കാല...
- Advertisment -

Most Popular

- Advertisement -