Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsഇടതുമുന്നണിയുടെ മധ്യമേഖലാ...

ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം

പത്തനംതിട്ട : കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന വികസന മുന്നേറ്റ യാത്ര ഇന്ന് പത്തനംതിട്ടയില്‍ നിന്ന് ആരംഭിക്കും. വൈകീട്ട് മൂന്നിന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥ ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവാണ് ജാഥാ മാനേജര്‍. ഈ മാസം 14 ന് എറണാകുളത്ത് ജാഥ സമാപിക്കും.

മുന്‍മന്ത്രി കെ കെ ശൈലജ, പി പി സുനീര്‍ (സിപിഐ), സാബു ജോര്‍ജ് (ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍), സുഭാഷ് പുഞ്ചക്കോട്ടില്‍ (എന്‍സിപി ), വര്‍ഗീസ് ജോര്‍ജ് (ആര്‍ജെഡി), മാത്യൂസ് കോലഞ്ചേരി ( കോണ്‍ഗ്രസ് എസ്) , കെ ജി പ്രേംജിതത് (കേരള കോണ്‍ഗ്രസ് ബി), ഫ്രാന്‍സിസ് തോമസ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), എം എ ലത്തീഫ് ( ഐഎന്‍എല്‍), ബിനോയ് ജോസഫ് (കേരള കോണ്‍ഗ്രസ് സ്‌കറിയ) എന്നിവരാണ് ജാഥാംഗങ്ങള്‍.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥയും, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന തെക്കന്‍ മേഖലാ ജാഥയും പര്യടനം തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രിയുടെ തിരുവനന്തപുരത്തെ സന്ദര്‍ശനത്തില്‍ വന്‍ പ്രഖ്യാപനങ്ങള്‍ എന്ന് പ്രതീക്ഷ

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെ തുറമുഖനഗരമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷ. ഇതോടെ രാജ്യത്തെ പ്രമുഖ തുറമുഖ നഗരങ്ങളായി മുംബൈ, കൊല്‍ക്കത്ത എന്നിവയ്ക്ക് സമാനമായ അനുബന്ധ പദ്ധതികള്‍ വരുമെന്നാണ് കരുതുന്നത്. വീടില്ലാത്തവര്‍ക്ക് അഞ്ച്...

പരപ്പൊഴിഞ്ഞിയിലെ മണ്ണെടുപ്പ് നിരോധിക്കണം : പ്രതിഷേധ ധര്‍ണ നടത്തി ഗ്രാമ രക്ഷാ സമിതി

ചങ്ങനാശ്ശേരി : മാടപ്പള്ളി പഞ്ചായത്ത് പത്താം വാര്‍ഡ് പാരപ്പൊഴിഞ്ഞിയിലെ മണ്ണെടുപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമ രക്ഷാ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. സമിതി പ്രസിഡന്റ് ബാബു കുട്ടന്‍ചിറയുടെ അധ്യക്ഷതയില്‍ കേരള കോണ്‍ഗ്രസ്...
- Advertisment -

Most Popular

- Advertisement -