Tuesday, November 10, 2026
No menu items!

subscribe-youtube-channel

HomeNewsപരീക്ഷാ ക്രമക്കേട്...

പരീക്ഷാ ക്രമക്കേട് : പിഎസ് സി ചെയർമാൻ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ

തിരുവനന്തപുരം : പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പിഎസ് സി ചെയർമാൻ ഡോ. എം ആർ ബൈജുവിനെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ബൈജുവിന് എസ്ഐടി നിർദേശം നൽകിയത്. ഇത് മൂന്നാം തവണയാണ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ബൈജുവിന് നോട്ടീസ് നൽകുന്നത്.

എന്നാൽ ഹാജരാകില്ലെന്ന് അറിയിച്ചുകൊണ്ടുള്ള മറുപടി ഇതുവരെ ബൈജു അന്വേഷണസംഘത്തിന് നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞമാസം അവസാനം ബൈജുവിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബൈജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.

എന്നാൽ നിയമവിരുദ്ധമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും, ഇന്റര്‍വ്യൂ നടപടികള്‍ നടത്തിയത് സുതാര്യമായാണെന്നുമാണ് ഡോ. ബൈജു ചോദ്യം ചെയ്യലിൽ എസ്ഐടിയോട് പറഞ്ഞത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫാ. കെ.വി ജോൺ ദൈവീക സ്നേഹത്തെ ലോകത്തിന് പകർന്നുകൊടുത്ത പുരോഹിതൻ – അഡ്വ. ബിജു ഉമ്മൻ

തിരുവല്ല : ദൈവീക സ്നേഹത്തെ ലോകത്തിനു പകർന്നു കൊടുത്ത യഥാർത്ഥ പുരോഹിതനാണ് ഫാ. കെ.വി ജോൺ എന്നും, ജാതിമത ചിന്തകൾക്ക് അതീതമായി പൊതുസമൂഹത്തിൽ എല്ലാ മനുഷ്യരെയും ചേർത്തുനിർത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും മലങ്കരസഭ അസോസിയേഷൻ...

കോട്ടയം ജില്ലാ ജയിലിലെ വനിതാ തടവുകാർക്കായി പാചക പരിശീലനം ആരംഭിച്ചു

കോട്ടയം : ജില്ലാ ജയിലിലെ വനിതാ തടവുകാർക്കായി നടത്തുന്ന പാചക പരിശീലന പരിപാടി ആരംഭിച്ചു. ജില്ലാ വനിതാ ശിശുവികസന ഓഫീസ്, ഡിസ്ട്രിക്ട് സങ്കൽപ് ആൻഡ് ഹബ്ബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ, ജില്ലാ...
- Advertisment -

Most Popular

- Advertisement -