Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeNewsമത-ഭൗതിക സമന്വയ...

മത-ഭൗതിക സമന്വയ വിദ്യാഭ്യാസം കാലഘട്ടത്തിനാവശ്യം: കാന്തപുരം

തിരുവല്ല: മത-ഭൗതിക ആധുനിക വിദ്യാഭ്യാസം വർത്തമാന കാലഘട്ടത്തിന് ആവശ്യമാണെന്നും ഇസ്ലാമിനെക്കുറിച്ച് പ്രചരിക്കുന്ന തെറ്റിദ്ധാരണകൾ നീക്കാൻ അത് ഏറെ സഹായകരമാവുമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ അഭിപ്രായപ്പെട്ടു. നിരണം ജാമിഅ അൽ ഇഹ്സാൻ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാന്തപുരം. വർഗീയതക്കും ഭീകരവാദത്തിനും ഇസ്ലാം എതിരാണെന്നും അവ ഉൻമൂലനം ചെയ്യാനാണ് പണ്ഡിതൻമാർ ശ്രമിക്കേണ്ടതെന്നും കാന്തപുരം കൂട്ടിച്ചേർത്തു. സ്വാഗത സംഘം ചെയർമാൻ മാന്നാർ അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.

നാസിമുദ്ദീൻ തങ്ങൾ ജോനകപ്പുറം പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഹാഫിള് മുഹമ്മദ് ശുഐബ് ഖുർആൻ പാരായണം നിർവ്വഹിച്ചു. അൽ ഇഹ്‌സാൻ ജനറൽ സെക്രട്ടറി ഡോ.അലി അൽ ഫൈസി സ്വാഗതം ആശംസിച്ചു. അൽ ഇഹ്‌സാൻ ഫിനിഷിങ് ഇൻസ്റ്റിട്യൂട്ട് ചെയർമാൻ പി.കെ ബാദുഷ സഖാവി ആമുഖ പ്രഭാഷണം നടത്തി. അൽ ഇഹ്‌സാൻ ഫിനിഷിങ് ഇൻസ്റ്റിട്യൂട്ടിൽ നിന്നും ബിരുദം നേടിയ വിദ്യാർത്ഥികൾക്കുള്ള ‘ഫാളിൽ ഇഹ്സാനി’ സനദ് ദാനവും സ്വഹീഹുൽ ബുഖാരി ദർസ് ആരംഭവും  കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ നിർവഹിച്ചു.

സയ്യിദ് അഹമ്മദ് ജിഫ്രി തൊടുപുഴ, സിറാജുൽ ഉലമ ഹൈദ്രോസ് മുസ്ല്യാർ, ത്വാഹാ മുസ്ല്യാർ കായംകുളം, സയ്യിദ് മുർഷിദ് തങ്ങൾ ഹൈദ്രോസി, സെയ്ദലവി ഫൈസി, ടി.എ ത്വാഹാ സഅദി, മുഹമ്മദ് അലി നൂറാനി, ഇമാം ഹാഫിസ് നൗഫൽ ഹുസ്നി, എം.സലിം തിരുവല്ല, സി.എം സുലൈമാൻ ഹാജി, ഹാജി പി.എ ഷാജഹാൻ, ബഷീർ വാളംപറമ്പിൽ, ടി.എം ത്വഹാ കോയ, സാദിഖ് മന്നാനി, സാജു കബീർ, അക്കാഡമിക് ഡയറക്ടർ ഷമ്മാസ് നൂറാനി, അബ്ദുൽ സമദ്, അഷ്‌റഫ് ഹാജി അലങ്കാർ, ഇസ്മായിൽ ഹാജി കോന്നി, സയ്യിദ് ഇബ്രാഹിം മൻസൂർ അൽ ബുഖാരി തങ്ങൾ താത്തൂർ, അൽ ഇഹ്‌സാൻ സെക്രട്ടറി കെ.എ കരീം എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യ 36 മണിക്കൂറിനുള്ളില്‍ ആക്രമിക്കാനിടയുണ്ടെന്ന് പാക് മന്ത്രി

ന്യൂഡൽഹി: ഇന്ത്യ 36 മണിക്കൂറിനുള്ളില്‍ ആക്രമിക്കാനിടയുണ്ടെന്ന് പാക്കിസ്ഥാൻ വാർത്താവിനിമയ മന്ത്രി അത്തൗല്ല തരാർ. അത്തരം നടപടി ഉണ്ടാകുന്നപക്ഷം പാകിസ്താന്റെ ഭാഗത്തുനിന്ന് കനത്ത തിരിച്ചടിയുണ്ടായേക്കുമെന്ന മുന്നറിയിപ്പും പാക് മന്ത്രി നൽകി . 36 മണിക്കൂറിനുള്ളില്‍...

സന്നിധാനത്തെ അന്നദാനം: മനസ്സു നിറഞ്ഞ് ഭക്തര്‍

ശബരിമല: സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആശ്വാസമാവുകയാണ് ദേവസ്വം ബോര്‍ഡിന്റെ അന്നദാനം. വയറും മനസ്സും നിറയെ ആഹാരം കഴിച്ച് മലയിറങ്ങുന്നതിന്റെ സന്തോഷം പങ്കുവെച്ചാണ് ഭക്തര്‍  അന്നദാനമണ്ഡപം വിടുന്നത്. പതിനായിരത്തിലധികം പേരാണ്  ദിവസവും അന്നദാനത്തില്‍ പങ്കെടുക്കുന്നത്. 'ഈ വര്‍ഷം...
- Advertisment -

Most Popular

- Advertisement -