Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsജനറൽ ആശുപത്രി...

ജനറൽ ആശുപത്രി ഭരണത്തിന് കമ്മിറ്റി രൂപീകരിക്കാൻ ജില്ലാ പഞ്ചായത്തിന് ഹൈക്കോടതി അനുമതി നൽകി.

പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രി ഭരണത്തിന് കമ്മിറ്റി രൂപീകരിക്കാൻ ജില്ലാ പഞ്ചായത്തിന് ഹൈക്കോടതി അനുമതി . പുതിയ കമ്മിറ്റി രൂപീകരിക്കും വരെ ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള സ്ഥിതി തുടരാനും നിർദേശം നൽകി. പത്തനംതിട്ട നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

പുതിയ കമ്മിറ്റി നിലവിൽ വന്നാൽ ആശുപത്രിയുടെ ഭരണ നിർവഹണ ചുമതല ഈ കമ്മിറ്റിയ്ക്ക് ആയിരിക്കുമെന്നും ജസ്റ്റിസ് മുരളി പുരുഷോത്തമൻ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി. പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ഭരണച്ചുമതല ജില്ലാ പഞ്ചായത്തിന് വിട്ടു നൽകിയതിനെതിരെ നഗരസഭ പ്രതിഷേധിക്കുകയും പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. തങ്ങളോട് ആലോചിക്കാതെയാണ് ജനറൽ ആശുപത്രി ഭരണം ജില്ലാ പഞ്ചായത്തിന് വിട്ടു നൽകിയതെന്ന് എൽഡി എഫ് ഭരിക്കുന്ന നഗര സഭയിലെ അംഗങ്ങളും ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ യുഡി എഫ് കൊണ്ടുവന്ന പ്രമേയം എൽ ഡി എഫ് കമ്മിറ്റി അംഗീകരിക്കുകയും ചെയ്തിരുന്നു.

ജനറൽ ആശുപത്രിയിൽ ഇപ്പോൾ നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ ശില പാകൽ ചടങ്ങിൽ നിന്ന് നഗരസഭ ചെയർമാൻ ഉൾപ്പെടെയുള്ള ഭരണകക്ഷി നേതാക്കൾ പരിപാടിയിൽ നിന്ന് വിട്ടു നിന്നത് പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു. ഇതിന് ശേഷമാണ് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഇന്നു മഴയ്ക്ക് സാധ്യത : മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ബുധനാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് ഒറ്റപ്പെട്ട ശക്തമായ...

ജമ്മു കശ്മീരിലെ ഝലം നദിയിൽ യാത്രാ ബോട്ട് മറിഞ്ഞ് 6 മരണം

ന്യൂഡൽഹി : ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് കുട്ടികള്‍ മരിച്ചു. 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബോട്ടിൽ 20 പേർ ഉണ്ടായിരുന്നു.ഇതിൽ പത്തോളം പേർ സ്കൂള്‍ വിദ്യാർത്ഥികളാണെന്നാണ് വിവരം.ബാക്കിയുള്ളവർക്കായി...
- Advertisment -

Most Popular

- Advertisement -